ആർക്കും കൊടുക്കാതിരുന്ന ദുരന്തനിവാരണ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു; അതൃപ്തി പ്രകടിപ്പിച്ച് സി.പി.ഐയും റവന്യു വകുപ്പും

മുഖ്യമന്ത്രി പിണറായി വിജയന് ദുരന്ത നിവാരണ വകുപ്പ് നൽകിയതിൽ സ്വന്തം പാളയത്തിനുള്ളിൽ തന്നെ മുറുമുറുപ്പ് ശക്തമാവുകയാണ്. ആർക്കും കൊടുക്കാതിരുന്ന വകുപ്പായിരുന്നു ദുരന്തനിവാരണ വകുപ്പ്. എന്നാൽ അത് മുഖ്യമന്ത്രി ഏറ്റെടുത്തതോടെയാണ് അതൃപ്തി പുകയുന്നത്. സി.പി.ഐയ്ക്കും റവന്യു വകുപ്പിനുമാണ് ഇപ്പോൾ ഈ വിഷയത്തിൽ അതൃപ്തി ശക്തമായിരിക്കുന്നത്. സൗദിയിലായിരുന്ന റവന്യു മന്ത്രി കെ.രാജൻ ഇന്നലെ വൈകിട്ട് തിരികെയെത്തി.
സി.പി.ഐ നേതൃത്വവുമായി ഇക്കാര്യം ചർച്ച ചെയ്യുവാനൊരുങ്ങുകയാണ്. ദുരന്ത നിവാരണ വകുപ്പ് കഴിഞ്ഞ സർക്കാരിന്റെ കാലം വരെ കൈകാര്യം ചെയ്തിരുന്നത് റവന്യു മന്ത്രിയായിരുന്നു.ആർക്കും നൽകാതിരുന്ന വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയായിരുന്നു. എന്നാൽ റവന്യു വകുപ്പിന്റെ ഇപ്പോഴത്തെ ആശങ്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ അധികാരം പൂർണമായി നഷ്ടമാകുമോ എന്നാണ്. ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ധനസഹായം നല്കാൻ റവന്യു വകുപ്പ് ഉത്തരവിട്ടിരുന്നു.
ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അനുവദിക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം കൊടുത്തത്. എന്നാൽ ഇനി മുതൽ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ദുരന്ത പ്രതികരണ സെക്രട്ടറിക്കു നൽകുന്ന ഫയൽ മുഖ്യമന്ത്രിയും കണ്ടിട്ടേ തുക അനുവദിക്കാൻ സാധിക്കൂ എന്നതാണ് ശ്രദ്ധേയമായ കാര്യം. 2018 ലെ മഹാപ്രളയത്തിന്റെ സമയം ദുരന്തനിവാരണ വകുപ്പിന്റെ എല്ലാ ദുരിതാശ്വാസ പ്രവർത്തനങ്ങളും ആരോഗ്യ പ്രവർത്തനവും ചെയ്തിരുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലായിരുന്നു. പക്ഷേ നഷ്ടപരിഹാര വിതരണവും പ്രളയ റോഡുകളുടെ പുനർ നിർമാണവുമടക്കം റവന്യു മന്ത്രിയുടെ നേതൃത്വത്തിലായിരുന്നു നടന്നത് .
രണ്ടാം പിണറായി സർക്കാരിന്റെ ആദ്യഘട്ടത്തിൽ ദുരന്തനിവാരണ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കാനായിരുന്നു നീക്കം . നഷ്ടപരിഹാരം, പ്രളയ റോഡുകളുടെ നിർമാണം, ദുരന്ത പ്രതികരണ ജില്ലാതല സമിതികൾ എന്നിവ റവന്യു വകുപ്പിൽ നിലനിറുത്തണമെന്ന ആവശ്യമായിരുന്നു സി.പി.ഐ ഉന്നയിച്ചത്. ആ ആവശ്യം സി.പി.എമ്മിന് സ്വീകാര്യമായില്ല. ഇവയുടെ ചുമതല നൽകണമെന്ന് കാട്ടി റവന്യു വകുപ്പ് മുഖ്യമന്ത്രിക്ക് ശുപാർശ നൽകി എന്നതും ശ്രദ്ധേയമായ കാര്യമാണ്.
അതേസമയം മറ്റൊരു വിഷയത്തിലും സിപിഎം , സിപി ഐ കക്ഷികള്‍ തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മ ഉണ്ടായിരിക്കുകയാണ്. ക്യാബിനറ്റിൽ ഈ പോര് പ്രത്യക്ഷമായതിന് പിന്നാലെ പൊതുജന മധ്യത്തിലേയ്ക്കും എത്തിയിരുക്കുകയാണ്. ഭവന് നിര്‍മ്മാണ ബോര്‍ഡ് പിരിച്ചു വിടണമെന്ന് ചീഫ് സെക്രട്ടറി നല്കിയ നിര്‍ദ്ദേശത്തെ സിപിഎം അംഗീകരിച്ചിരുന്നു. പക്ഷേ ക്യാബിനറ്റ് യോഗത്തിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ മുഖ്യമന്ത്രി തീരുമാനം മാറ്റി.
https://www.facebook.com/Malayalivartha