പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വീണ്ടും കര്‍ണാടകയില്‍.... ബംഗളൂരുവിലെ നമ്മ മെട്രോയുടെ വൈറ്റ് ഫീല്‍ഡ്-കെ.ആര്‍. പുരം പാതയുടെ ഉദ്ഘാടനമാണ് പ്രധാന ചടങ്ങ്

മേയില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൂടി മുന്നില്‍കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വീണ്ടും സംസ്ഥാനത്തെത്തും. ബംഗളൂരുവിലെ നമ്മ മെട്രോയുടെ വൈറ്റ് ഫീല്‍ഡ്-കെ.ആര്‍. പുരം പാതയുടെ ഉദ്ഘാടനമാണ് പ്രധാന ചടങ്ങ്. ഉച്ചക്ക് ഒരുമണിക്ക് വൈറ്റ് ഫീല്‍ഡ് മെട്രോ സ്റ്റേഷനിലാണ് ചടങ്ങ്.
സത്യസായി ആശ്രമം മുതല്‍ വൈറ്റ്ഫീല്‍ഡ് വരെ 1.8 കിലോമീറ്റര്‍ ദൂരം റോഡ്‌ഷോ നടത്തിയാണ് പ്രധാനമന്ത്രി ഉദ്ഘാടന വേദിയായ വൈറ്റ്ഫീല്‍ഡ് സ്റ്റേഷനിലെത്തുക.
നഗരത്തിലെ യാത്രാസൗകര്യം വര്‍ധിപ്പിക്കുന്ന 13.71 കിലോമീറ്റര്‍ മെട്രോ പാതയാണ് പുതുതായി തുറക്കുന്നത്. 12 സ്റ്റേഷനുകളാണ് ഈ പാതക്കിടയില്‍ ഉള്ളത്. 4,250 കോടിരൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. ബംഗളൂരു മെട്രോ രണ്ടാംഘട്ടത്തിന്റെ വിപുലീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ പാത നിര്‍മിച്ചത്.
കെങ്കേരിയെ ബൈയപ്പനഹള്ളിയുമായി ബന്ധിപ്പിക്കുന്ന പര്‍പ്പിള്‍ ലൈനിന്റെ നവീകരണ ലൈനാണിത്. ബംഗളൂരുവിന്റെ കിഴക്കന്‍ ഐ.ടി ഹബ്ബിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാനായി ഈ ലൈനിന് കഴിയും. വൈറ്റ് ഫീല്‍ഡ്- കെ.ആര്‍ പുരം മെട്രോ പാതയില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചതായി ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. 12 മിനിറ്റിന്റെ ഇടവേളയിലാണ് പാതയിലൂടെ മെട്രോ സര്‍വിസുകളുള്ളത്.
https://www.facebook.com/Malayalivartha