ഇന്ത്യയും ജപ്പാനും തമ്മില്‍ സൈനികേതര ആണവോര്‍ജ കരാറില്‍ ഒപ്പുവെച്ചു, ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലും ഒപ്പുവെച്ചു

ഇന്ത്യയും ജപ്പാനും തമ്മില്‍ സംയുക്ത ആണവകരാറില്‍ ഒപ്പുവച്ചു. സൈനികേതര ആണവോര്‍ജ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. ആണവോര്‍ജവും സാങ്കേതികവിദ്യയും സമാധാനാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമെന്നാണ് ധാരണ. ഇതിന് പുറമേ പ്രതിരോധ കരാറിലും ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലുമാണ് ഇരു രാജ്യങ്ങളും ഒപ്പു വെച്ചത്.
നേരത്തേ, ഇന്ത്യ ജപ്പാന്‍ ബിസിനസ് ലീഡേഴ്‌സ് ഫോറത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും പങ്കെടുത്തു. വേഗതയേറിയ ട്രെയിന്‍ സര്‍വീസുകള്‍ മാത്രല്ല, വേഗതയാര്‍ന്ന വികസനമാണ് ഇന്ത്യക്കാവശ്യമെന്ന് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി വ്യക്തമാക്കി.
ജപ്പാനിലെ വേഗതയേറിയ ട്രെയിനിനേക്കാളും വേഗമാര്‍ന്നതാണ് നരേന്ദ്ര മോദിയുടെ പദ്ധതികളെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. എല്ലാവരെയും ഒപ്പം നിര്‍ത്തിയാണ് മോദി മുന്നോട്ടുപോകുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇന്ത്യ ജപ്പാന്‍ ബന്ധത്തില്‍ വളര്‍ച്ചയാണുണ്ടായത്. ശക്തമായ ഇന്ത്യ ജപ്പാനും ശക്തമായ ജപ്പാന്‍ ഇന്ത്യക്കും ഗുണം ചെയ്യുമെന്നും ആബെ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























