ബാരാമുള്ളയിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു; ഏറ്റുമുട്ടലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടാതെ ജമ്മുകശ്മീർ പോലീസ്

കശ്മീരിൽ വീണ്ടും തീവ്രവാദികൾ തല പൊക്കി തുടങ്ങിയിരിക്കുകയാണ് എന്ന വിവരമാണ് പുറത്ത് വരുന്നത്. ബാരാമുള്ളയിൽ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിൽ നിന്നും അത് നമുക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ട്. രണ്ട് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. തീവ്രവാദികളെ വധിച്ചത്, വാനിഗം പയീൻകീരി മേഖലയിൽ നടന്ന ഏറ്റുമുട്ടലിലായിരുന്നു. ഈ ഏറ്റുമുട്ടലിനെ കുറിച്ചുള്ള കൂടുതൽ വിവരം പുറത്ത് വിട്ടത് ജമ്മുകശ്മീർ പോലീസാണ്.
എന്നാൽ ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ ഇത് വരെ പുറത്ത് വിട്ടിട്ടില്ല എന്നതും ശ്രദ്ദേയമായ കാര്യമാണ്. ബുധനാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ജമ്മുകശ്മീരിലെ കുപ്വാര ഡില്ലയിലെ പിച്ചനാട് മച്ചിൽ മേഖലയ്‌ക്ക് സമീപമായിരുന്നു ഏറ്റുമുട്ടൽ അരങ്ങേറിയത്. ഈ പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. ആയുധങ്ങളുടെയും വെടിക്കോപ്പുകളുടെയും വൻ ശേഖരമാണ് തീവ്രവാദികളുടെ മൃതദേഹങ്ങൾക്കൊപ്പം കണ്ടെടുക്കുകയും ചെയ്തിരുന്നു.
നേരത്തെ ഇന്ത്യാ-പാക് അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് പാകിസ്താൻ തീവ്രവാദികളെ സൈന്യം വധിച്ചു. രാജസ്ഥാനിലെ ബാർമറിന് അടുത്തുള്ള അതിർത്തിയിൽ തിങ്കളാഴ്ച രാത്രിയായിരുന്നു ഈ സംഭവം അരങ്ങേറിയത് . പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു രണ്ടുപ്പേരും. രാജസ്ഥാൻ പൊലീസിലെ ബാർമർ എഎസ്പി സത്യേന്ദ്ര പാൽ സിംഗ് ആണ് ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പറഞ്ഞത്.
കൊല്ലപ്പെട്ടവരുടെ കയ്യിൽ മൂന്ന് കിലോ ഗ്രാം മയക്കുമരുന്നും ഉണ്ടായിരുന്നു. കിട്ടുന്ന വിവരമനുസരിച്ച് കൊല്ലപ്പെട്ടവർ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടവരാണ്. ഇവരെ കണ്ടെത്തിയത്, ബാർമർ ജില്ലയിലെ ബാർമർ വാലാ സൈനിക പോസ്റ്റിനടുത്ത് വെച്ചായിരുന്നു. മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചതോടെ സൈന്യം വെടിയുതിർക്കുകയായിരുന്നു. ഗദ്ദാർ റോഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഇന്ത്യാ – പാക് അതിർത്തിയിലൂടെ കടക്കാൻ ശ്രമിക്കവെയാണ് തീവ്രവാദികളെ വധിച്ചത്.
https://www.facebook.com/Malayalivartha























