ഇഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്ര അത്ര അനിവാര്യനായ ഉദ്യോഗസ്ഥനാണോ? ഇഡിയെ നയിക്കാന്‍ കഴിവും പ്രാപ്തിയുമുള്ള മറ്റ് ഉദ്യോഗസ്ഥരില്ലേ?ഇഡി ഡയറക്ടറുടെ കാലാവധി മൂന്നാമതും നീട്ടുന്നതിരെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികളിൽ പൊട്ടിത്തെറിച്ച് സുപ്രീംകോടതി

എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്റെ കാലാവധി നീട്ടുന്ന വിഷയം പരിഗണിക്കവെ നിർണായക വിമർശനം ഉന്നയിച്ചിരിക്കുകയാണ് സുപ്രീംകോടതി. ഇഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി മൂന്നാമതും നീട്ടുന്നതിരെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികളിലാണ് കേന്ദ്രത്തെ മുള്‍മുനയില്‍ നിര്‍ത്തി സുപ്രീംകോടതി ചോദ്യങ്ങളുന്നുയിച്ചത്.കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനം തന്നെയാണ് സുപ്രീംകോടതി ഉന്നയിച്ചിരിക്കുന്നത്. ഈ പദവിയിലേക്ക് പരിഗണിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റില്‍ മറ്റ് ഉദ്യോഗസ്ഥരില്ലേയെന്നാണ് സുപ്രീംകോടതി ഉന്നയിച്ച നിർണായക ചോദ്യം. കോടതി കേന്ദ്രത്തോട് ചൂണ്ടിക്കാണിച്ച മറ്റൊരു കാര്യം, ഒരു പ്രധാനമന്ത്രി കൊല്ലപ്പെട്ടിട്ടുകൂടി മുന്‍പോട്ട് പോയ രാജ്യമാണിതെന്ന് ഓര്‍ക്കണമെന്നാണ്.
ഇഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്ര അത്ര അനിവാര്യനായ ഉദ്യോഗസ്ഥനാണോ? ഇഡിയെ നയിക്കാന്‍ കഴിവും പ്രാപ്തിയുമുള്ള മറ്റ് ഉദ്യോഗസ്ഥരില്ലേ? ഈ ചോദ്യങ്ങൾ, ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഉന്നയിച്ചു. പക്ഷേ വ്യക്തിപരമായ ഒരു താല്‍പര്യവുമല്ല കാലാവധി നീട്ടുന്നതിന് പിന്നിലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയിൽ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം തീവ്രവാദികൾക്കെതിരെ ഇന്ത്യ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്‍റെ അവലോകന യോഗം ഉടന്‍ ചേരും .
പത്ത് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന യോഗമാണ് . ഇതുവരെയുള്ള നടപടികള്‍ അവലോകനം ചെയ്യാന്‍ സഞ്‍യ് മിശ്രയുടെ സേവനം ആവശ്യമാണെന്നും തുഷാര്‍ മേത്ത വ്യക്തമാക്കി. എന്നാല്‍ ആ വിഷയം വിലയിരുത്താന്‍ കഴിവും അര്‍ഹതയുമുള്ള മറ്റാരുമില്ലേയെന്നാണ് കോടതി ഉന്നയിച്ചിരിക്കുന്ന ചോദ്യം. 1984 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനായ സഞ്ജയ് മിശ്രയെ 2018ലാണ് ഇഡി ഡയറക്ടറായി അദ്യം നിയമിച്ചത്. രണ്ടായിരത്തി ഇരുപത് നവംബറില്‍ കാലാവധി കഴിയാനിരിക്കേ ഒരു വര്‍ഷത്തേക്ക് നീട്ടുകയും ചെയ്തു . തുടര്‍ന്ന് രണ്ടായിരത്തി ഇരുപത്തിയൊന്ന് സെപ്റ്റംബറില്‍ രണ്ട് മാസത്തേക്ക് കൂടി നീട്ടി.
https://www.facebook.com/Malayalivartha























