എന്റെ മണിപ്പൂര്‍ കത്തുകയാണ്.. ആരും രക്ഷിക്കാനില്ല, ആരും സുരക്ഷിതരുമല്ല.. ഒരിത്തിരി സമാധാനം വേണം' രാജ്യത്തിന്റെ അഭിമാനമായ മേരികോമാണ് സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടുന്നത് ..സൈന്യമിറങ്ങിയിട്ടും ഭീതിയൊഴിയുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരെ ടാഗ് ചെയ്ത് മേരി കോമിന്റെ ട്വീറ്റ്

എന്റെ മണിപ്പൂര്‍ കത്തുകയാണ്.. ആരും രക്ഷിക്കാനില്ല, ആരും സുരക്ഷിതരുമല്ല.. ഒരിത്തിരി സമാധാനം വേണം' രാജ്യത്തിന്റെ അഭിമാനമായ മേരികോമാണ് സമാധാനം പുനസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സഹായം തേടുന്നത് ..സൈന്യമിറങ്ങിയിട്ടും ഭീതിയൊഴിയുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരെ ടാഗ് ചെയ്ത് മേരി കോമിന്റെ ട്വീറ്റ്.
മണിപ്പൂരിൽ ഭൂരിപക്ഷം വരുന്ന മെയ്‌തി സമുദായത്തിന് പട്ടികവർഗ പദവി നൽകിയ സംഭവത്തിൽ ആണ് പ്രതിഷേധം ആളിക്കത്തുന്നത് .. സംഘർഷത്തിൽ മരണം ഉണ്ടായിട്ടുണ്ടെന്ന് മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങ് സ്‌ഥിരീകരിച്ചു.. എന്നാൽ മരിച്ചവരുടെ എണ്ണം പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിൽ ഒട്ടെറെ നാശനഷ്‌ടങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്.
സംഘർഷം ഉണ്ടായ മേഖലകളിൽ കരസേനയും അസം റൈഫിൾസും ഫ്ലാഗ് മാർച്ച് നടത്തി. പരമാവധി പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനാണ് സൈന്യത്തിനു ലഭിച്ച നിർദേശം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രി ബീരേൻ സിങ്ങുമായി സംസാരിച്ചു. എന്നാല്‍ സൈന്യമിറങ്ങിയിട്ടും ഭീതിയൊഴിയുന്നില്ലെന്ന് മണിപ്പൂരുകാര്‍ പറയുന്നു.
ഇംഫാൽ, ഛുർച്ചന്ദ്പുർ, കാങ്പോക്പി എന്നിവിടങ്ങളിൽ കഴിഞ്ഞ രാത്രി സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് എട്ടു ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസത്തേക്ക് മൊബൈൽ ഇൻ്റർനെറ്റ് സേവനം റദ്ദാക്കി. പ്രത്യേക വിമാനത്തിൽ ദ്രുതകർമ്മസേനയെയും മണിപ്പൂരിൽ എത്തിക്കും.
മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്തി വംശജരെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താനുള്ള ഹൈക്കോടതിവിധിയും അത് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കവുമാണ് കലാപത്തിന് വഴിയൊരുക്കിയത്. കോടതിവിധിക്കെതിരെ മണിപ്പൂരിലെ ഗോത്ര വിഭാഗങ്ങള്‍ വന്‍ പ്രതിഷേധമുയര്‍ത്തി. ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ നടത്തിയ ഗോത്രൈക്യ റാലിയില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് മലനിരകളില്‍ നിന്ന് ഗോത്രവിഭാഗക്കാര്‍ താഴ്‍വരകളിലേക്ക് സമരത്തിനെത്തി. ഗ്രാമങ്ങളിലെ കുടിലുകള്‍ അഗ്നിക്കിരയായി. അക്രമം വ്യാപകമായി. എങ്ങും ഭീതിയും അശാന്തിയും പരന്നു.
മണിപ്പൂരിലെ പുരാതന ജനവിഭാഗമെന്ന് അവകാശപ്പെടുന്ന മെയ്തികള്‍ ഇംഫാലിനോടുചേര്‍ന്ന താഴ്വരകളിലാണ് താമസിക്കുന്നത്. ഗോത്രസംവരണത്തിനുവേണ്ടിയുള്ള മെയ്തികളുടെ ആവശ്യത്തിന് ഒരു ദശാബ്ദം പഴക്കമുണ്ട്.
ജീവിതം നിലനിര്‍ത്താന്‍ ഗോത്രവിഭാഗങ്ങള്‍ക്ക് ഉള്ളതുപോലെ പ്രത്യേക പരിരക്ഷ വേണമെന്നും തൊഴില്‍, വിദ്യാഭ്യാസ സംവരണത്തിനും നികുതിയിളവിനും പുറമേ പൂര്‍വികരുടെ ഭൂമിയും സംസ്കാരവും സ്വത്വവും സംരക്ഷിക്കുന്നതിനും പ്രത്യേക പരിരക്ഷ വേണമെന്ന്ആണ് മെയ്തികളുടെ ഷെഡ്യൂള്‍ഡ് ട്രൈബ് ഡിമാന്‍ഡ് കമ്മിറ്റി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത് ..ഹര്‍ജി പരിഗണിച്ച കോടതി നാലാഴ്ചയ്ക്കകം മെയ്തികളെ ഗോത്രവിഭാഗത്തിലുള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.. അതിനിടയിലാണ് ഇപ്പോൾ കലാപം പൊട്ടിപ്പുറപ്പെട്ടത്
മ്യാൻമാർ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ അനധികൃതമായ കുടിയേറ്റം മൂലം ബുദ്ധിമുട്ട് നേരിടുന്നുവെന്നാണ് മെയ്തി സമുദായത്തിൻ്റെ പരാതി. നിലവിലെ നിയമപ്രകാരം ഹൈറേഞ്ച് മേഖലകളിൽ മെയ്തി സമുദായക്കാർക്ക് താമസിക്കാൻ അനുവാദമില്ല.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയ പ്രതിഷേധം സംഘർഷങ്ങൾക്ക് ഇടയാക്കിയതോടെ 40000 ത്തോളം പേരെ സൈനിക ക്യാമ്പുകളിലേക്കും സർക്കാർ ഓഫീസുകളുടെ പരിസരത്തേക്കും മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞദിവസം ഓൾ ട്രൈബൽ സ്റ്റുഡൻ്റ് യൂണിയൻ മണിപ്പൂർ (എടിഎസ്‍യുഎം) നടത്തിയ മാർച്ചിനു പിന്നാലെയാണ് സംഘർഷം രൂക്ഷമായത്. മെയ്തി വിഭാഗം പട്ടികവർഗ പദവി ആവശ്യപ്പെട്ടതോടെയാണ് പ്രതിഷേധം ഉണ്ടായത്. മണിപ്പൂരിൽ സംഘർഷം ഉടലെടുത്തിട്ട് ഒരാഴ്‌ചയായി എങ്കിലും പ്രശ്നം ഇപ്പോഴും ആളിക്കത്തുകയാണ് .
ഛുർച്ചന്ദ്പുർ ജില്ലയിലെ ടോബങ് മേഖലയിൽ ബുധനാഴ്ച ഓൾ ട്രൈബൽ സ്റ്റുഡൻ്റ് യൂണിയൻ മണിപ്പൂർ, 'ട്രൈബൽ സോളിഡാരിറ്റി മാർച്ച്' നടത്തിയതിനു പിന്നാലെയാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. ആയിരങ്ങളാണ് പ്രതിഷേധത്തിൻ്റെ ഭാഗമായത്. പ്രതിഷേധം ഗോത്ര- ഗോത്ര ഇതര വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിന് ഇടയാക്കുകയായിരുന്നു.
അതിനിടെ, സംഘർഷം പരിഹരിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബോക്‌സിങ് ഇതിഹാസം മേരി കോം രംഗത്ത് വന്നു. ‘എന്റെ സംസ്‌ഥാനമായ മണിപ്പൂർ കത്തുകയാണ്. ദയവായി സഹായിക്കൂവെന്ന്’ മണിപ്പൂരിലെ സംഘർഷങ്ങളുടെ ചിത്രംമടക്കം ട്വീറ്റ് ചെയ്‌താണ് മേരി കോം രംഗത്തുവന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരെ ടാഗ് ചെയ്‌താണ് മേരി കോമിന്റെ ട്വീറ്റ്.
https://www.facebook.com/Malayalivartha























