പ്രശസ്ത മൃദംഗ വിദ്വാന്‍ കാരൈക്കുടി മണി അന്തരിച്ചു

പ്രശസ്ത മൃദംഗ വിദ്വാന്‍ കാരൈക്കുടി മണി അന്തരിച്ചു. 77 വയസ്സായിരുന്നു അദ്ദേഹത്തിന്. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം. 50വര്‍ഷത്തോളമായി കര്‍ണാടക സംഗീത മേഖലയില്‍ സ്ഥിരസാന്നിധ്യമായിരുന്നു. മൃദംഗ വായനയില്‍ അദ്ദേഹം സ്വന്തമായ ശൈലി രൂപപ്പെടുത്തിയെടുത്തിരുന്നു. ലോകത്തിലാകമാനം ആയിരക്കണക്കിന് ശിഷ്യന്മാരാണ് കാരൈക്കുടി മണിയ്ക്ക് ഉള്ളത്.
ലയമണി ലയം എന്ന പേരില്‍ ലോകം മുഴുവന്‍ പ്രചാരത്തിലുള്ള ഒരു സംഗീത മാഗസിന്റെ ചീഫ് എഡിറ്ററാണ്. അവിവാഹിതനാണ്.1945 സെപ്തംബര്‍ 11ന് കാരൈക്കുടിയില്‍ സംഗീതജ്ഞനായ ടി രാമനാഥ് അയ്യരുടെയും പട്ടമ്മാളിന്റയും മകനായി ജനിച്ചു. മുന്‍ രാഷ്ട്രപതി ഡോ രാധാകൃഷ്ണന്റെ പക്കല്‍ നിന്നും ദേശീയ പുരസ്‌കാരം വാങ്ങുമ്പോള്‍ കാരൈക്കുടി മണിയുടെ പ്രായം 18ആയിരുന്നു.
കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരം 1998ല്‍ കാരൈക്കുടി മണിക്ക് ലഭിച്ചു.എം എസ് സുബ്ബലക്ഷി ഉള്‍പ്പെടെയുള്ള കര്‍ണാടക സംഗീതത്തിലെ മുന്‍കാല പ്രഗത്ഭര്‍ക്കുവേണ്ടി അദ്ദേഹം മൃദംഗം വായിച്ചിട്ടുണ്ട്. ഡി കെ പട്ടമ്മാള്‍, എം എല്‍ വസന്തകുമാരി, മധുര സോമു, ടി എം ത്യാഗരാജന്‍, ഡി കെ ജയരാമന്‍, ലാല്‍ഗുഡി ജയരാമന്‍, സഞ്ജയ് സുബ്രഹ്മണ്യന്‍, ടി എം കൃഷ്ണ തുടങ്ങിയവര്‍ക്കുവേണ്ടിയും കാരൈക്കുടി മണി മൃദംഗം വായിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























