മണിപ്പൂരില്‍ സംഘര്‍ഷത്തിന് ശമനമില്ലാത്തതിനാല്‍ ഷൂട്ട് അറ്റ് സൈറ്റിന് അനുമതി നല്‍കി ഗവര്‍ണര്‍

മണിപ്പൂരില്‍ സംഘര്‍ഷത്തിന് ശമനമില്ലാത്തതിനാല്‍ ഷൂട്ട് അറ്റ് സൈറ്റിന് അനുമതി നല്‍കി ഗവര്‍ണര്‍ അനുസിയ ഉയ്‌കെ. സംസ്ഥാന ആഭ്യന്തര വകുപ്പാണ് ഷൂട്ട് അറ്റ് സൈറ്റിന് ഉത്തരവിറക്കിയത്. അനുമതിയ്യ് അയച്ച് ഓര്‍ഡറില്‍ ഗവര്‍ണര്‍ ഒപ്പുവച്ചു. സംഘര്‍ഷം നിയന്ത്രിക്കാന്‍ സൈന്യത്തെ രംഗത്തിറക്കിയിരുന്നു. ഇന്നലെരാത്രി സൈന്യം സംഘര്‍ഷ മേഖലയില്‍ റൂട്ട് മാര്‍ച്ച് നടത്തി.
എന്നാല്‍ ഇന്നും ആക്രമണങ്ങള്‍ തുടര്‍ന്നു.നിരവധി ജില്ലകളില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്. ഇംഫാല്‍ വെസ്റ്റ്, കാക്ചിങ്, തൗബാള്‍, ജിരിബാം, ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍, കാംഗ്‌പോക്പി തുടങ്ങിയ ജില്ലകളിലാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂരിപക്ഷ സമുദായമായ മെയ്തിയെ പട്ടികവര്‍ഗമായി പ്രഖ്യാപിക്കാനുള്ള ഹൈക്കോടതി നിര്‍ദേശത്തിനെതിരെയാണ് ന്യൂനപക്ഷ ഗോത്രവിഭാഗങ്ങള്‍ പ്രതിഷേധം ആരംഭിച്ചത്.
ഓള്‍ ട്രൈബല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ മണിപ്പൂര്‍ (എടിഎസ്എം) ഇന്നലെ ആഹ്വാനം ചെയ്ത ഗോത്ര സോളിഡാരിറ്റി മാര്‍ച്ചില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. ഇതിനിടെ ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. പ്രതിഷേധക്കാര്‍ നിരവധി വീടുകളും, വനംവകുപ്പിന്റെ ഓഫീസുകളുമൊക്കെ തീയിട്ട് നശിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനോട് ബോക്‌സിംഗ് താരം മേരികോം സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. 'എന്റെ സംസ്ഥാനം കത്തുകയാണ്. ദയവായി സഹായിക്കണം.' എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് സംഘര്‍ഷത്തിന്റെ ചിത്രങ്ങള്‍ സഹിതമായിരുന്നു മേരികോം ട്വീറ്റ് ചെയ്തത്.
https://www.facebook.com/Malayalivartha























