സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് സൈനികന്‍ വീരമൃത്യു വരിച്ചു

ജമ്മുകാശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് സൈനികന്‍ വീരമൃത്യു വരിച്ചു. കിഷ്ട്വാറിലെ ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ സൈനികനാണ് മരിച്ചത്. ഏവിയേഷന്‍ ടെക്‌നിക്കല്‍ വിഭാഗത്തിലെ ക്രാഫ്റ്റ്‌സ്മാന്‍ പബ്ബല്ല അനില്‍ മരിച്ചതായി സൈന്യം സ്ഥിരീകരിച്ചു.
അതേസമയം ജമ്മുകശ്മീരില്‍ സുരക്ഷസേന രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിയാനുള്ള നടപടി തുടരുന്നതായി അധികൃതര്‍ അറിയിച്ചു. കുപ്‌വാരയില്‍ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. സൈന്യവും ജമ്മുകശ്മീര്‍ പൊലീസും ചേര്‍ന്നാണ് ഭീകരരെ നേരിട്ടത്. മേഖലയില്‍ കൂടുതല്‍ ഭീകരരുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ തെരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha























