എസ് സി ഒ യോഗത്തില്‍ പങ്കെടുക്കാന്‍ പാക് വിദേശകാകര്യമന്ത്രി ബിലാവല്‍ ഭൂട്ടോയും ഗോവയിലെത്തി; ഇന്ത്യ പാക് ചര്‍ച്ച നടക്കുമോ? ഇന്ത്യയിലേക്ക് ഉറ്റുനോക്കി ലോകം

ചൈനയോട് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെടുന്ന ഒരൊറ്റ കാര്യമേയുള്ളൂ. അത് 'സമാധാനമാണ്'. ചൈനയുമായുള്ള അതിര്‍ത്തിയില്‍ സ്ഥിരമായി സമാധാനം പുലരണമെന്ന ആവശ്യം ആവര്‍ത്തിച്ച് ഉന്നയിക്കുകയാണ് ഇന്ത്യ. ഷാങഹായ് സഹകരണ സംഘടനയോഗത്തിന് മുന്‍പ് നടന്ന ഇന്ത്യ ചൈന വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ചയിലാണ് അദ്ദേഹം ഈ ആവശ്യം വീണ്ടും ഉയന്നയിച്ചിരിക്കുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രി ക്വിൻഗാങുമായി നടന്ന കൂടിക്കാഴ്ചയില്‍, ഇരു രാജ്യങ്ങളുടെയും കക്ഷി ബന്ധം മെച്ചപ്പെടാന്‍ പ്രശ്നപരിഹാരം അനിവാര്യമാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.
റഷ്യന്‍ വിദേശകാര്യമന്ത്രിയുമായും എസ് ജയ്ശങ്കര്‍ ചര്‍ച്ച നടത്തുകയും ചെയ്തു. ബന്ധം കൂടുതല്‍ വിപുലീകരിക്കക്കാനുള്ള നിര്‍ദ്ദേശം കൂടിക്കാഴ്ചയിൽ ശക്തമായിരുന്നു. ഉഭയകക്ഷി എസ് സി ഒ യോഗത്തില്‍ പങ്കെടുക്കാന്‍ പാക് വിദേശകാകര്യമന്ത്രി ബിലാവല്‍ ഭൂട്ടോയും ഗോവയിലെത്തി. ഇന്ത്യ പാക് ചര്‍ച്ച നടക്കുമോയെന്ന കാര്യത്തിൽ ഇത് വരെ സ്ഥിരീകരണമുണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.
ഇന്ത്യ ചൈന നയതന്ത്രതല ചർച്ചയോടനുബന്ധിച്ചും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ചൈനീസ് പ്രതിരോധമന്ത്രി ലി ഷാങ്ഫുവുമായി കൂടികാഴ്ച നടത്തിയിരുന്നു. ഇന്ത്യ നിലപാട് വ്യക്തമാക്കിയതായിരുന്നു. ഇന്ത്യ ചൈനയോട് പ്രധാനമായും ആവശ്യപ്പെട്ടത്, യഥാർത്ഥ നിയന്ത്രണ രേഖയിലെ തർക്കങ്ങൾ നിലവിലുള്ള ഉഭയകക്ഷി കരാറുകൾക്ക് അനുസരിച്ച് പരിഹരിക്കണമെന്നായിരുന്നു . ഇപ്പോഴുള്ള കരാറുകളുടെ ലംഘനം ബന്ധത്തിന്റെ മുഴുവൻ അടിസ്ഥാനത്തേയും ഇല്ലാതാക്കിയെന്നും . അതിർത്തിയിലെ സേനാ വിന്യാസം പിൻവലിക്കുന്നത് യുക്തിസഹമായി തുടരുമെന്നും ഇന്ത്യ യോഗത്തിൽ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha























