ഇന്‍സ്റ്റാളേഷന്‍ കലാകാരി ഹേമ ഉപാദ്ധ്യായ് മുംബയില്‍ കൊല്ലപ്പെട്ട നിലയില്‍

ഇന്‍സ്റ്റാളേഷനുകളിലൂടെയും പെയ്ന്റിംഗുകളിലൂടെയും ശ്രദ്ധേയയായ കലാകാരി ഹേമ ഉപാദ്ധ്യായ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഹേമ ഉപാദ്ധ്യായെയും അഭിഭാഷകനേയും മുംബയിലെ അഴുക്കുചാലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാന്റിവാലി മേഖലയിലെ ഓടയിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മൃതദേഹങ്ങള്‍ പൊതിഞ്ഞിരുന്നു.
ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് പേരെയും വെള്ളിയാഴ്ച മുതല്‍ കാണാനില്ലായിരുന്നു. 2013ല്‍ മുന്‍ ഭര്‍ത്താവും ആര്‍ട്ടിസ്റ്റുമായ ചിന്തന്‍ ഉപാദ്ധ്യായ്യ്‌ക്കെതിരെ ഹേമ പീഡനത്തിന് കേസ് ഫയല്‍ ചെയ്തിരുന്നു. ഹര്‍ഷ് ഭംബാനിയാണ് കേസ് വാദിച്ചിരുന്നത്. 1998ല്‍ വിവാഹിതരായ ഹേമയും ചിന്തനും 2010ല്‍ വേര്‍പിരിയുകയും ചെയ്തു. ഗുജറാത്ത് ലളിതകലാ അക്കാദമിയുടേയും കേന്ദ്ര ലളിതകലാ അക്കാദമിയുടേതുമടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ളചിത്രകാരിയാണ് ഹേമ ഉപാധ്യായ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























