തിരുനെല്‍വേലിയിലും തൂത്തുക്കുടിയിലും ശക്തമായ മഴ, വെള്ളപ്പൊക്കഭീതിയില്‍ ജനങ്ങള്‍

തിരുനെല്‍വേലിയും തൂത്തുക്കുടിയും ശക്തമായ മഴയെത്തുടര്‍ന്ന് വെള്ളപ്പൊക്കഭീഷണിയിലായി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അന്തരീക്ഷച്ചുഴി കാരണമാണ് ഇവിടെ മഴ ശക്തമായത്. തിരുനെല്‍വേലിയിലെ 11 ജലസംഭരണികളും നിറഞ്ഞു. തൂത്തുക്കുടി ജില്ലയിലും സമാനാവസ്ഥയാണ്.
വെള്ളപ്പൊക്ക ഭീഷണിയെത്തുടര്‍ന്ന് ദേശീയ ദുരന്തനിവാരണസേനയുടെ അഞ്ച് ബറ്റാലിയനുകള്‍ തിരുനെല്‍വേലിയില്‍ എത്തിയിട്ടുണ്ട്. സംഘത്തിലെ 225 പേരാണ് രക്ഷാപ്രവര്‍ത്തനത്തിന് സജ്ജമായിരിക്കുന്നത്. തൂത്തുക്കുടിയില്‍ മൂന്ന് ബറ്റാലിയനാണ് എത്തിയത്.
പാപനാശം, മണിമുത്താറ്, താമരഭരണി തുടങ്ങിയ നദികളുടെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്തമഴ തുടരുകയാണ്. ജില്ലാഭരണകൂടങ്ങളും ദ്രുതകര്‍മസേനയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ തീരദേശസേനയും റോന്തുചുറ്റുന്നുണ്ട്.
തിരുനെല്‍വേലി ജില്ലയിലെ പ്രധാന അണക്കെട്ടുകളായ പാപനാശം, മണിമുത്താറ് തുടങ്ങിയവയില്‍നിന്ന് ഞായറാഴ്ച മുതല്‍ 8123 ഘനയടി വെള്ളം തുറന്നുവിട്ടു. കടനാ, രാംനദി ജലസംഭരണികളില്‍നിന്ന് 1000 ഘനയടി വെള്ളം തുറന്നുവിടുന്നു. അതിനാല്‍ ഇവയ്ക്ക് സമീപങ്ങളിലുള്ള ഗ്രാമങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























