Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

കല്‍ബുര്‍ഗി വധക്കേസ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ.ക്ക് കൈമാറിയേക്കും

14 DECEMBER 2015 08:29 AM IST
മലയാളി വാര്‍ത്ത.

കന്നഡ പുരോഗമന സാഹിത്യക്കാരന്‍ എം.എം. കല്‍ബുര്‍ഗി കൊല്ലപ്പെട്ട കേസ് സംസ്ഥാന സര്‍ക്കാര്‍ സി. ബി. ഐക്ക് കൈമാറിയേക്കും. മൂന്ന് മാസമായിട്ടും പ്രതികളെ കുറിച്ച് വിവരം ലഭിക്കാത്ത സാഹചര്യത്തിലാണിത്. നിലവില്‍ സംസ്ഥാന സി. ഐ. ഡിയാണ് കേസ് അന്വേഷിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഏജന്‍സിക്ക് അന്വേഷണം കൈമാറുന്നതിന് പുരോഗമന വാദികള്‍ എതിര്‍ത്തിരുന്നു. സമാനാമായ രീതിയില്‍ മഹാരാഷ്ട്രയില്‍ കൊല്ലപ്പെട്ട നരേന്ദ്ര ധബോല്‍ക്കര്‍, ഗോവിന്ദ പന്‍സാരെ എന്നിവരുടെ ബന്ധുക്കളും അന്വേഷണം സി. ബി. ഐക്ക് വിടുന്നതിന് എതിരായിരുന്നു. 

 

തീവ്ര ഹിന്ദു സംഘടനകളുടെ ഭീഷണിയുണ്ടായിരുന്ന കല്‍ബുര്‍ഗിയുടെ വധത്തിന് പിന്നില്‍ ഒരേ ശക്തികളാണെന്ന വാദമാണ് പുരോഗമന വാദികള്‍ ഉയര്‍ത്തുന്നത്. ഇത് ശരിവെച്ചാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയും അന്വേഷണം സംസ്ഥാന ഏജന്‍സി നടത്തുമെന്ന് പ്രഖ്യാപിച്ചത്. പന്‍സാരെ, ധബോല്‍ക്കര്‍ എന്നിവരുടെ കൊപാതകവുമായി കല്‍ബുര്‍ഗി വധവുമായി സാമ്യമുണ്ടെന്നാണ് സി.ഐ.ഡി സംസ്ഥാന ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സാമ്യമില്ലെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിലപാട്. 

കൊലക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സംസ്ഥാന ഏജന്‍സി അന്വേഷിക്കുന്നതില്‍ പ്രതിസന്ധികളുണ്ട്. സംസ്ഥാന പോലീസ് കാര്യക്ഷമമായ അന്വേഷണമാണ് നടത്തുന്നതെന്നും എന്നാല്‍ ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ സ്വാധീനമുള്ള ശക്തികള്‍ക്കെതിരെ അന്വേഷണം നടത്തുന്നതിന് തടസ്സങ്ങളുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. മഹാരാഷ്ട്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തിവ്ര ഹിന്ദു സംഘടനയായ സനാതന്‍ സന്‍സ്ത എന്ന സംഘടനയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (9 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (25 minutes ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (50 minutes ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (1 hour ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (1 hour ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (1 hour ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (1 hour ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (2 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (2 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (2 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (3 hours ago)

Malayali Vartha Recommends