ക്രൂഡ് ഓയിലിന്റെ വിലയിടിഞ്ഞിട്ടും വിലകുറക്കാതെ എണ്ണ കമ്പനികള്‍, എക്‌സൈസ് തീരുവ കൂട്ടി ജനത്തെ കൊള്ളയടിച്ച് സര്‍ക്കാര്‍

ക്രൂഡ് ഓയില്‍ വിലകുറഞ്ഞിട്ടും വിലകുറയ്ക്കാതെ എണ്ണകമ്പനികള്‍ ഇരട്ടിലാഭമുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്.
ക്രൂഡ് ഓയില്‍ വില 36.62 ഡോളറായിട്ടാണ് വീണ്ടും ഇടിഞ്ഞത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വിലയാണിത്. (2009 ല്‍ 36.52 ഡോളര്‍ വരെ കുറഞ്ഞ ശേഷം.) 36.62 ഡോളര്‍ എന്നാല്‍ ഒരു ലിറ്റര്‍ ക്രൂഡ് ഓയിലിന് 14.50 രൂപ മാത്രം. ശുദ്ധീകരണച്ചെലവാകട്ടെ ലിറ്ററിന് 1.10 രൂപയും. ചുരുക്കിപ്പറഞ്ഞാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ഡീസല്‍ 15.60 രൂപക്ക് ഇന്ത്യയില്‍ വില്‍ക്കാവുന്നതാണ്. ഇപ്പോഴത്തെ വിലയോടൊപ്പം എക്‌സൈസ് തീരുവ, പ്രാദേശിക വില്‍പ്പന നികുതി, വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍, എന്നിവ കൂടി ചേര്‍ന്നതാണ് ഇപ്പോള്‍ രാജ്യത്ത് പെട്രോല്‍ വില്‍ക്കുന്നത്.
പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഈ ഡിസംബര്‍ രണ്ടിനു രാജ്യസഭയില്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ എന്‍ഡിഎ സര്‍ക്കാര്‍ വന്ന ശേഷം പെട്രോളിന്റെയും ഡീസലിന്‍ന്റെയും എക്‌സൈസ് തീരുവ അഞ്ചു തവണകളായി ഇരട്ടിയിലേറെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
2014 ഏപ്രിലില്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 9.48 ആയിരുന്നത് ഇപ്പോള്‍ 19.06 രൂപയായും ഡീസലിന്റേത് ലിറ്ററിന് 3.65 രൂപയായിരുന്നത് ഇപ്പോള്‍ 10.66 രൂപയുമായാണ് കൂട്ടിയത്. വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ യഥാക്രമം 2.26, 1.43 രൂപ വീതമാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ (2014 ജൂണ്‍) 101 ഡോളര്‍ ഉണ്ടായിരുന്ന ക്രൂഡ് ഓയില്‍ വിലയാണ് ഇപ്പോള്‍ തുടര്‍ച്ചയായി ഇടിഞ്ഞ് 36.62 ഡോളര്‍ വരെ എത്തിനില്‍ക്കുന്നത്. അന്നത്തെ അന്താരാഷ്ട്ര ക്രൂഡ് വിലയും രൂപയുടെ വിനിമയ നിരക്കുമനുസരിച്ച് ക്രൂഡ് ഓയിലിന്റെ വില ലിറ്ററിന് 39.38. ഇന്ന് 14.50 രൂപ.
അഞ്ച് തവണയായി ഇരട്ടിയിലേറെയായി എക്‌സൈസ് തീരുവ കൂട്ടിയത് വഴി സര്‍ക്കാര്‍ ജനത്തെ കൊള്ളയടിച്ചു എംബി രാജേഷ് എംബി ഫേസ്ബുക്കിലൂടെ പറഞ്ഞു. എണ്ണക്കമ്പനികളുടെ ലാഭം കുത്തനെ കൂട്ടി ജനത്തി ജനത്തിനെ പിഴിയുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് എം രാജേഷ് എംബി ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























