നിര്‍ഭയ കേസിലെ പ്രതിയായ കുട്ടിക്കുറ്റവാളിയെ വിട്ടയയ്ക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി നിര്‍ഭയ കേസിലെ പ്രതിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കുറ്റവാളിയെ വിട്ടയയ്ക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍. മനോനിലയടക്കം എല്ലാവശങ്ങളും പരിഗണിച്ച് കുട്ടിക്കുറ്റവാളിയെ ഒബ്‌സര്‍വേഷന്‍ ഹോമില്‍ തന്നെ തുടര്‍ന്നും താമസിപ്പിക്കണമെന്നു കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
രാജ്യത്തെയൊട്ടാകെ ഞെട്ടിക്കുകയും സ്ത്രീകള്‍ക്കെതിരേ അതിക്രമങ്ങള്‍ക്കുള്ള നിയമങ്ങള്‍ വരെ പൊളിച്ചെഴുതാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയെ വിട്ടയ്ക്കുന്നത് അപകടകരമാണെന്നു കാണിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് കോടതിയെ സമീപിച്ചത്. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കും.
2012 ഡിസംബര്‍ 16നു നടന്ന സംഭവത്തില്‍ അറസ്റ്റിലായ കുട്ടിക്കുറ്റവാളിയെ പരമാവധി ശിക്ഷയായ മൂന്നു വര്‍ഷത്തെ നല്ലനടപ്പിനുള്ള ശിക്ഷയാണു ലഭിച്ചത്. അടുത്ത മാസം 15നു ശിക്ഷ കാലാവധി പൂര്‍ത്തിയാകാനിരിക്കെ ഇതിന് ഒരാഴ്ച മുമ്പെങ്കിലും വിട്ടയ്ക്കാനാണു സര്‍ക്കാര്‍ ആലോചിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























