Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

വെല്ലുവിളിച്ച് ഹാഫിസ് സെയ്ദ്, വെല്ലുവിളി തള്ളി ഇന്ത്യ

14 DECEMBER 2015 05:27 PM IST
മലയാളി വാര്‍ത്ത.

മുംബയ് ഭീകരാക്രമണത്തില്‍ പ്രകോപനപരമായ വെല്ലുവിളിയുമായി ഭീകരസംഘടനയായ ജമാ അത് ഉദവ തലവന്‍ ഹാഫിസ് സെയ്ദ്. തന്റ പങ്ക് തെളിയിയ്ക്കാന്‍ ഇന്ത്യയ്ക്ക് ധൈര്യമുണ്ടോ എന്നായിരുന്നു സെയ്ദിന്റെ വെല്ലുവിളി. അള്ളാഹുവിന്റെ കൃപയാല്‍ തന്റെ പങ്ക് ഒരു തരത്തിലും തെളിയിയ്ക്കാന്‍ ഇന്ത്യയെക്കൊണ്ട് കഴിയില്ലെന്നും ഹാഫിസ് സെയ്ദ് പറഞ്ഞു. പാക്കിസ്താനുമായുള്ളസമാധാന ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കെയാണ് ഇത്തരത്തിലുള്ള പ്രകോപനം. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് ഹാഫിസ് ഇക്കാര്യം പറഞ്ഞത്. പാരീസില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നടപടിയെ ഹാഫിസ് സെയ്ദ് രൂക്ഷമായി വിമര്‍ശിച്ചു.

പാകിസ്ഥാന്‍ സന്ദര്‍ശിച്ച വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് മുംബയ് ഭീകരാക്രമണ കേസിലെ നടപടികള്‍ വേഗത്തിലാക്കുമെന്ന് പാക് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹാഫിസ് സെയ്ദിന്റെ പരാമര്‍ശം. ഞങ്ങളുടെ സര്‍ക്കാര്‍ മിണ്ടാതിരിയ്ക്കുന്നു. അത് കൊണ്ട് ഞാന്‍ തന്നെ സുഷമയ്ക്ക് മറുപടി തരാം എന്ന് ഹാഫിസ് പറയുന്നു. മുംബയ് ആക്രമണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെളിവ് കണ്ടെത്താന്‍ ഇന്ത്യയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഹാഫിസ് സെയ്ദ് വീഡിയോയില്‍ പറഞ്ഞു.

അതേ സമയം ഹാഫിസിന്റെ വെല്ലുവിളിയെ ഇന്ത്യ തള്ളി. ഇന്ത്യയുടെ പരമാധികാരത്തിന് വെല്ലുവിളിയാകുന്ന ഏത് തരത്തിലുള്ള ഭീഷണികളേയും നേരിടാന്‍ സര്‍വസജ്ജമാണ് രാജ്യമെന്നും ഹാഫിസ് സെയ്ദിന്റെ പ്രസ്താവനയെ ഗൗരവമായി കാണുന്നേയില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. അതേ സമയം പാകിസ്ഥാനുമായുള്ള ബന്ധത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിയ്ക്കുന്നത് ദുര്‍ബലമായ നിയവും നിലപാടുമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഇത്തരം സാഹചര്യങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നത് ഇതിന്റെ ലക്ഷണമാണ്. 2008 ല്‍ മുംബൈയില്‍ 197 പേരുടെ മരണത്തിന് ഉത്തരവാദിയായ ഹാഫിസ് സെയ്ദ് ഇപ്പോള്‍ ഇത്തരം പ്രകോപനപരമായി പ്രസ്താവനകള്‍ നടത്തുകയാണ്. ഇതാണോ പാകിസ്ഥാനുമായി ഇന്ത്യ നടത്തുന്ന ചര്‍ച്ചകളുടെ ഫലമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി ചോദിച്ചു. പാകിസ്ഥാന്‍ ആദ്യം ഹാഫിസിനെ വിചാരണയ്ക്കായി ഇന്ത്യയ്ക്ക് വിട്ടുതരുകയും ഭീകരപ്രവര്‍ത്തനം അവസാനിപ്പിയ്ക്കുകയും വേണമെന്ന് തിവാരി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (9 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (25 minutes ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (50 minutes ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (1 hour ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (1 hour ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (1 hour ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (1 hour ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (2 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (2 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (2 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (2 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (3 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (3 hours ago)

Malayali Vartha Recommends