രാഹുലിനെതിരെ കേജരിവാള്‍ രംഗത്ത്, രാഹുല്‍ അറിവില്ലാത്ത കുട്ടിയാണെന്ന് കേജരിവാള്‍

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിവില്ലാത്ത കുട്ടിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഡല്‍ഹിയില്‍ ബലപ്രയോഗത്തിലൂടെ പോലീസ് നടത്തിയ ചേരിഒഴിപ്പിക്കലിനിടെ ആറു മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവത്തില്‍ രാഹുല്‍ ഗാന്ധി എഎപി സര്‍ക്കാരിനെതിരെ നടത്തിയ പ്രസ്താവനയാണു കേജരിവാളിനെ ചൊടിപ്പിച്ചത്. രാഹുല്‍ വെറുമൊരു കുട്ടിയാണ്. റെയില്‍വേ കേന്ദ്രസര്‍ക്കാരിനു കീഴിലാണെന്നു അദ്ദേഹത്തിന്റെ പാര്‍ട്ടി ഇതുവരെ പറഞ്ഞുകൊടുത്തുകാണില്ലെന്നു കേജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
ശനിയാഴ്ച രാത്രി പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ഷക്കര്‍പൂര്‍ ബസ്തിയില്‍ ബലപ്രയോഗത്തിലൂടെ പോലീസ് നടത്തിയ ചേരിഒഴിപ്പിക്കലിനിടെയാണ് ആറു മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റില്‍ ആംആദ്മി പാര്‍ട്ടി ധര്‍ണ നടത്തിയതിനെതിരെ രാഹുല്‍ പ്രതികരിച്ചിരുന്നു. ഡല്‍ഹി ഭരിക്കുന്നത് ആംആദ്മി പാര്‍ട്ടിയല്ലേ. പിന്നെ എന്തിനാണ് അവര്‍ ധര്‍ണയിരിക്കുന്നത് എന്നായിരുന്നു രാഹുലിന്റെ പ്രസ്താവന.
ജെസിബി ഉപയോഗിച്ചു റെയില്‍വേ പുറമ്പോക്കിലുള്ള കുടിലുകള്‍ പൊളിച്ചുമാറ്റുന്നതിനിടെ വീടിനകത്തെ ഫര്‍ണീച്ചറുകള്‍ മറിഞ്ഞുവീണാണ് ആറുമാസം പ്രായമുളള പെണ്‍കുഞ്ഞ് മരിച്ചതെന്നാണു വിവരം. എന്നാല്‍, സംഭവം റെയില്‍വെ നിഷേധിച്ചിരുന്നു. 1200 കുടിലുകളാണു പൊളിച്ചുനീക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























