ചെന്നൈയില്‍ അടച്ചിട്ടിരുന്ന സ്‌കൂളുകള്‍ തുറന്നു

പളയത്തെതുടര്‍ന്ന് ഒരു മാസത്തിലേറെയായി അടച്ചിട്ടിരുന്ന ചെന്നൈയിലെ സ്‌കൂളുകള്‍ വീണ്്ടും തുറന്നു. കനത്ത മഴയെത്തുടര്‍ന്നു നവംബര്‍ 12നാണു ചെന്നൈയിലെയും സമീപ ജില്ലകളിലെയും സ്‌കൂളുകളും കോളജുകളും അടച്ചത്. ഈ മാസം നടക്കേണ്്ടിയിരുന്ന സ്‌കൂള്‍-കോളജ് പരീക്ഷകളും മാറ്റിവച്ചിരുന്നു. ജനജീവിതം താറുമാറാക്കിയ പ്രളയത്തില്‍ 280 പേരാണുമരിച്ചത്.
വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ചെന്നൈയില്‍ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിവരുകയാണ്. മഴയെത്തുടര്‍ന്നു ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം ആറു ദിവസത്തേക്ക് അടച്ചിരുന്നു. നൂറുവര്‍ഷത്തിനിടെ ഏറ്റവും വലിയ മഴയാണ് ചെന്നൈയില്‍ പെയ്തിറങ്ങിയതെന്നാണു റിപ്പോര്‍ട്ടുകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























