ഹേമാ ഉപാദ്ധ്യായ കൊല്ലപ്പെട്ട സംഭവം, പ്രതികള്‍ യു.പിയില്‍, മൂന്നു പേര്‍ കസ്റ്റഡിയില്‍

പ്രമുഖ ചിത്രകാരി ഹേമ ഉപാദ്ധ്യയുടേയും അവരുടെ അഭിഭാഷകന്‍ ഹരീഷ് ബംബാനിയുടേയും കൊലയുമായി ബന്ധപ്പെട്ട കേസില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആസാദ് രാജ്‌ബോര്‍, പ്രദീപ് രാജ്‌ബോര്‍, വിജയ് രാജ്‌ബോര്‍ എന്നിവരെയാണ് വാരണാസിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഹേമയ്ക്കും ഭര്‍ത്താവ് ചിന്തന്‍ ഉപാദ്ധ്യയയ്ക്കും പെയിന്റിംഗിന് ആവശ്യമുള്ള ഫൈബര്‍ ഗ്‌ളാസുകള്‍ എത്തിച്ചു നല്‍കിയിരുന്നത് ഇവരായിരുന്നു.
കഴിഞ്ഞ കുറെ വഷങ്ങളായി ഇവര്‍ക്ക് ചിന്തനെ അറിയാം. ഇവരില്‍ ഒരാള്‍ ഹേമ മരണപ്പെടുന്നതിന് മുമ്പ് അവരുടെ ഫോണിലേക്ക് വിളിച്ചിരുന്നു. അതേസമയം, കേസിലെ പ്രധാന പ്രതികള്‍ ഉത്തര്‍പ്രദേശിലേക്ക് കടന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം യു.പിയിലേക്ക് പോയിട്ടുണ്ട്. പ്രതികള്‍ അവിടെ ഒളിവില്‍ കഴിയുകയാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























