ദേശിയ സ്‌കൂള്‍ മീറ്റ് ഗോവയില്‍? പ്രഖ്യാപനം പിന്നീട്

ദേശിയ സ്‌കൂള്‍ മീറ്റ് ഗോവ വേദിയാകുന്നതിനുള്ള സാധ്യത തെളിയുന്നു. വേദിയാകുന്നതില്‍ നിന്ന് കേരളം പിന്മാറിയതോടെ സംശയത്തിലായ ദേശീയ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് വീണ്ടും പുതുജീവന്‍. തീരുമാനം ബുധനാഴ്ച്ച അറിയിക്കുമെന്ന് കേന്ദ്ര കായിക സെക്രട്ടറി പറഞ്ഞു.
ഇക്കാര്യത്തില്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയടക്കം പിന്തുണ തേടിയിരുന്നു.
മഹാരാഷ്ട്രയാണ് ദേശീയ സ്‌കൂള്‍ കായിക മേളയുടെ വേദിയായി നിശ്ചയിച്ചിരുന്നത്. സാമ്പത്തികപരിമിതി കാരണം നാസിക്കിലും പൂനെയിലുമായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വ്യത്യസ്ത മീറ്റുകളാണ് നടത്താനിരുന്നത്. ഇതിനെതിരെ ഒളിമ്പ്യന്‍മാരായ കായിക താരങ്ങള്‍ രംഗത്തുവന്നതോടെ കേന്ദ്രകായികമന്ത്രാലയം ഒന്നിച്ച് മത്സരം നടത്താന്‍ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഒഫ് ഇന്ത്യയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടെ മഹാരാഷ്ട്ര വേദിയാകുന്നതില്‍നിന്ന് പിന്‍മാറുകയായിരുന്നു. തുടര്‍ന്നാണ് കേന്ദ്ര കായികമന്ത്രാലയം കേരളത്തോട് വേദിയാകാന്‍ ആവശ്യപ്പെട്ടത്. തുടക്കത്തില്‍ ഈ നിര്‍ദ്ദേശം സ്വീകരിച്ചെങ്കിലും കേരള സര്‍ക്കാര്‍ കഴിഞ്ഞദിവസം വേദിയാകാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു. എസ്.എസ്.എല്‍.സി പരീക്ഷയും തിരഞ്ഞെടുപ്പും മുന്നില്‍ ക്കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മീറ്റിനെ കൈയൊഴിഞ്ഞത്. ഇതോടെ മറ്റു സംസ്ഥാനങ്ങള്‍ തങ്ങള്‍ക്കും മീറ്റ് നടത്താനാവില്ലെന്ന നിലപാടെടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha

























