കുഞ്ഞുങ്ങളെ കൊല്ലരുതേ... ബുദ്ധിവൈകല്യവും ശാരീരികന്യൂനതകളുമായി ജനിക്കുന്ന കുഞ്ഞുങ്ങളെ ഐഎസ് കൊന്നൊടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍

ബുദ്ധിവൈകല്യവും ശാരീരികന്യൂനതകളുമായി ജനിക്കുന്ന കുഞ്ഞുങ്ങളെ നിഷ്‌കരുണം കൊന്നൊടുക്കാന്‍ ആഗോള ഭീകരസംഘടനയായ ഐ.എസ്സിന്റെ ഫത്വ. ഇറാഖിലെ മനുഷ്യാവകാശസംഘടനയായ \'മൊസൂള്‍ ഐ\' ആണ് ഇക്കാര്യം പുറത്തുവിട്ടത്.
ന്യൂനതകളുമായിപ്പിറന്ന 38 കുഞ്ഞുങ്ങളെ ഭീകരര്‍ ഇതിനകം കൊന്നൊടുക്കിയതായി സംഘടന സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ഇതില്‍ ഒരാഴ്ചമുതല്‍ മൂന്നുമാസംവരെ പ്രായമുള്ള നവജാതരും ഉള്‍പ്പെടും.
വിഷം കുത്തിവെച്ചും ശ്വാസം മുട്ടിച്ചുമാണ് ഇവരെ കൊലപ്പെടുത്തുന്നത്. ഐ.എസ്സിന്റെ പ്രധാനനേതാക്കളിലൊരാളായ അബു സയ്യദ് അല്‍ജസ്രാവിയാണ് ഫത്വ പുറപ്പെടുവിച്ചിട്ടുള്ളത്.
സിറിയയിലും മൊസൂളിലും ഇത്തരം കൊലപാതകങ്ങള്‍ നടന്നതായി മൊസൂള്‍ ഐ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ ഐ.എസ്. നടപടിക്കെതിരെ രോഷം അലയടിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























