വിഴിഞ്ഞം തുറമുഖം: സംസ്ഥാനസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്, ജസ്റ്റിസ് വിക്രംജിത് സെന്‍ ചേംബറിലാണ് ഹര്‍ജി പരിഗണിച്ചത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര, സംസ്ഥാനസര്‍ക്കാറുകള്‍ക്കും തുറമുഖകമ്പനിക്കും സുപ്രീംകോടതി നോട്ടീസയച്ചു.
കേസില്‍ കക്ഷിചേര്‍ക്കണമെന്നാവശ്യപ്പെട്ട് വലിയവേളി സ്വദേശിയും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സെക്രട്ടറിയുമായ ആന്റോ ഏലിയാസ് നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് വിക്രംജിത്ത് സെന്‍ അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചത്. കേസില്‍ തീര്‍പ്പുണ്ടാകുംവരെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ഹര്‍ജി ബന്ധപ്പെട്ട പ്രധാനകക്ഷികളുടെ നിലപാട് ലഭിച്ചശേഷം തുറന്ന കോടതിയിലേ പരിഗണിക്കൂ.
ജസ്റ്റിസ് വിക്രംജിത് സെന്‍ ചേംബറിലാണ് ഹര്‍ജി പരിഗണിച്ചത്. നാലാഴ്ചയ്ക്കകം നിലപാടറിയിക്കണം. വിഴിഞ്ഞംതുറമുഖത്തിന്റെ പാരിസ്ഥിതികാനുമതി ചോദ്യംചെയ്തുള്ള ഹര്‍ജികളില്‍ വാദംകേള്‍ക്കാന്‍ അധികാരമുണ്ടെന്ന ദേശീയ ഹരിത െ്രെടബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ബെഞ്ചിന്റെ ഉത്തരവിനെതിരെ തുറമുഖക്കമ്പനിയും കേന്ദ്ര, സംസ്ഥാനസര്‍ക്കാറുകളും നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ കേസില്‍ കക്ഷിചേരണമെന്നാണ് ആന്റോയുടെ അപേക്ഷ.
ഹരിതെ്രെടബ്യൂണലിലുള്ള കേസിലെ കക്ഷിയായിട്ടും നടപടികള്‍ സ്‌റ്റേചെയ്തുള്ള നോട്ടീസ് തനിക്ക് ലഭ്യമായില്ലെന്നും ആന്റോ ഹര്‍ജിയില്‍ പറയുന്നു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള അപ്പീലുകള്‍ തീര്‍പ്പാകാത്തതിനാല്‍ ഹരിതെ്രെടബ്യൂണലിലെ നടപടികളും മുന്നോട്ടുപോയിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























