കൊടുംതണുപ്പില്‍ കശ്മീര്‍ , ഉത്തരേന്ത്യയില്‍ പലയിടത്തും ശൈത്യം പിടിമുറുക്കുന്നു

ഉത്തരേന്ത്യയില്‍ പലയിടത്തും ശൈത്യം പിടിമുറുക്കുന്നു. കാഷ്മീരിലെ ലേയും കാര്‍ഗിലും കൊടുംതണുപ്പില്‍ വിറച്ചു. മൈനസ് പന്ത്രണ്ട് ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ ഇവിടെ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ തണുപ്പകറ്റാനുള്ള സൗകര്യങ്ങളില്ലാതിരുന്നതിനാല്‍ ഏറെ ക്ലേശിച്ചു.
അടുത്ത രണ്ടു ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയുണ്ടായിരിക്കുമെന്നാണു കരുതപ്പെടുന്നത്. ഡല്‍ഹിയില്‍ ഇന്നലെ ആറ് ഡിഗ്രി സെല്‍ഷ്യസ്‌വരെ താപനില താണു. ഹരിയാനയും പഞ്ചാബും തണുപ്പിന്റെ പിടിയിലാണ്. നര്‍നോളിലാണു ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























