മൂന്നാം ക്ലാസുകാരന് പ്രധാനമന്ത്രി മോഡിയുടെ അഭിനന്ദന കത്ത്

മൂന്നാം ക്ലാസുകാരനായ വിദ്യാര്‍ത്ഥിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി കത്ത് എഴുതി. മോഡിയുടെ കാമ്പയിനുകളില്‍ ഒന്നായ സ്വച്ഛ് ഭാരത് കാമ്പയിനിലെ കുട്ടിയുടെ സംഭാവന കണക്കിലെടുത്താണ് മോഡി അഭിനന്ദന കത്ത് അയച്ചത്. മൂന്നാം ക്ലാസില്‍ പഠിക്കുന്ന വഗ്രംഗ് ചൗബെക്കാണ് ഈ നേട്ടമുണ്ടായത്.
ഇന്‍ഡോറില്‍ നടന്ന സ്വച്ഛ് ഭാരത് കാമ്പയിനില്‍ തന്റെ പങ്ക് കാട്ടി ഈ എട്ട് വയസുകാരന്‍ പ്രധാന മന്ത്രിക്ക് കത്ത് അയച്ചിരുന്നു. തുടര്‍ന്ന് പത്ത് ദിവസത്തിനകം കുട്ടിക്ക് പ്രധാനമന്ത്രിയുടെ മറുപടി കത്ത് കിട്ടി. വഗ്രംഗിന്റെ പ്രയത്‌നത്തെ പ്രശംസിച്ച് കൊണ്ടായിരുന്നു മോഡിയുടെ മറുപടി കത്ത്. കാമ്പയിനില്‍ താങ്കളുടെ പങ്ക് കാണാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. വൃത്തിയുടെ കാര്യത്തില്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നത് തുടരണമെന്നും മോഡി കുട്ടിക്കയച്ച കത്തില്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























