യു.പിയില്‍ വിജയാഘോഷത്തിനിടെ വെടിവയ്പില്‍ 12-കാരന്‍ മരിച്ചു

തദ്ദേശഭരണ തിരഞ്ഞെടുപ്പ് വിജയാഘോഷങ്ങള്‍ക്കിടെ ഉത്തര്‍പ്രദേശില്‍ 12-കാരന്‍ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചു.
ബഹ്‌റെയ്ച്ചിലെ ഖാര്‍ഗൗര ജാനുബ് ഗ്രാമത്തിലാണ് സംഭവം. നവനീത് എന്ന പന്ത്രണ്ടുകാരനാണ് മരിച്ചത്.
ഗ്രാമമുഖ്യയായി തിരഞ്ഞെടുക്കപ്പെട്ട ശാന്തി ദേവിയുടെ അനുയായികള്‍ ആഹ്‌ളാദസൂചകമായി നടത്തിയ വെടിവയ്പിനിടെയാണ് അബദ്ധത്തില്‍ നവനീതിന് വെടിയേറ്റത് എന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് സൂചിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























