കെജ്‌രിവാളിന്റെ ഓഫീസിലെ സി.ബി.ഐ റെയിഡില്‍ കേന്ദ്ര സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന് വെങ്കയ്യ നായിഡു

കെജ്‌രിവാളിന്റെ ഓഫീസില്‍ സി.ബി.ഐ റെയ്ഡ് നടന്നുവെങ്കിലും കെജ്‌രിവാളിന്റെ പേരില്‍ യാതൊരു കേസുമില്ലാത്ത സാഹചര്യത്തില്‍ റെയ്ഡിനുള്ള കാരണം ഇപ്പോഴും അവ്യക്തമാണ്. അരവിന്ദ് കെജ്‌രിവാളിന്റെ സെക്രട്ടറിയും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ രാജേന്ദ്ര കുമാറിനെതിരെ നേരത്തെ അഴിമതി ആരോപണമുയര്‍ന്നിരുന്നു. ഡല്‍ഹി ഡയലോഗ് കമ്മീഷന്‍ (ഡി.ഡി.സി) മുന്‍ മെമ്പര്‍ സെക്രട്ടറി ആശിഷ് ജോഷി അഴിമതിവിരുദ്ധ ബ്യൂറോ തലവന്‍ എ.കെ മീണയ്ക്ക് ഇതുസംബന്ധിച്ച പരാതി നല്‍കുകയും ചെയ്തിട്ടുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ റെയ്ഡ് എന്ന് വ്യക്തമല്ല.
വിദ്യാഭ്യാസം, ഐ.ടി, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ രാജേന്ദ്രകുമാര്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്തെ അദ്ദേഹത്തിന്റെ നടപടികളെക്കുറിച്ച് അന്വേഷണം വേണമെന്നായിരുന്നു ആശിഷ് ജോഷിയുടെ പരാതിയിലെ ആവശ്യം. കുമാര്‍ വിദ്യാഭ്യാസ ഐ.ടി വകുപ്പുകളുടെ സെക്രട്ടറി ആയിരുന്ന കാലത്ത് വിവിധ കമ്പനികള്‍ രൂപവത്കരിച്ച് സര്‍ക്കാര്‍ കരാറുകള്‍ അനധികൃതമായി നേടിയെന്നും ഇതുവഴി സര്‍ക്കാരിന് നഷ്ടമുണ്ടായെന്നുമാണ് പരാതിയില്‍ പറയുന്നത്.
ഓഫീസ് പൂട്ടിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോ മറ്റ് ഉദ്യോഗസ്ഥര്‍ക്കോ ഓഫീസിലേക്ക് കടക്കാന്‍ കഴിയില്ല. ആം ആദ്മി പാര്‍ട്ടിയും കേന്ദ്ര സര്‍ക്കാരും തുറന്ന യുദ്ധത്തിലേക്ക് പോവുകയാണെന്നാണ് സി.ബി.ഐ റെയ്ഡ് സൂചിപ്പിക്കുന്നത്.
മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഓഫീസില്‍ സി.ബി.ഐ നടത്തിയ റെയിഡില്‍ കേന്ദ്ര സര്‍ക്കാരിന് യാതൊരു പങ്കുമില്ലെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.
സി.ബി.ഐയെ നിരീക്ഷിക്കുന്ന പതിവ് കേന്ദ്രസര്‍ക്കാരിനില്ല. സി.ബി.ഐ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. എന്തിനും ഏതിനും മോദിയെ കുറ്റം പറയുന്നത് കെജ്‌രിവാളിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും ശീലമാണെന്നും വെങ്കയ്യ നായിഡു ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























