മോഡി കേരളത്തില്‍; ഡല്‍ഹിക്ക് തീപിടിക്കുന്നു... കേജരിവാളിന്റെ പേഴ്‌സണ്‍ സെക്രട്ടറി രാജേന്ദ്രകുമാറിനെതിരെയാണ് നടപടിയെന്ന് സിബിഐ

പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരള സന്ദര്‍ശനത്തിലായിരിക്കെ ഡല്‍ഹിക്ക് തീ പിടിക്കുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഓഫീസില്‍ സിബിഐ റെയ്ഡ് നടത്തിയതോടെയാണ് ഡല്‍ഹിയില്‍ പ്രതിഷേധം ഇരമ്പുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസിലാണ് റെയ്ഡ് നടന്നത്. സീല്‍ ചെയ്താണ് പരിശോധന. അതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് കേജരിവാള്‍ ആരോപിച്ചു. അതിനിടെ മുഖ്യമന്ത്രിക്ക് എതിരെയല്ല റെയ്‌ഡെയന്ന് സിബിഐ വ്യക്തമാക്കി. കേജരിവാളിന്റെ പേഴ്‌സണല്‍ സെക്രട്ടറി രാജേന്ദ്രകുമാറിനെതിരെയാണ് അന്വേഷണമെന്നാണ് വിശദീകരണം.
ചൊവ്വാഴ്ച രാവിലെയാണ് ഡല്‍ഹി സെക്രട്ടറിയേറ്റിലെ മൂന്നാം നിലയിലുള്ള കേജരിവാളിന്റെ ഓഫീസില്‍ മുന്നറിയിപ്പില്ലാതെ സിബിഐ സംഘം പരിശോധന നടത്തിയത്.
റെയ്ഡ് നടന്ന വിവരം കേജരിവാള്‍ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. രാഷ്ട്രീയമായി തന്നെ നേരിടാന്‍ നരേന്ദ്ര മോഡിക്കു കഴിയുന്നില്ല. നരേന്ദ്ര മോഡിയുടെ ഭീരുത്വമാണ് റെയ്ഡിനു പിന്നിലെന്നും കേജരിവാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു. യാതൊരു കാരണവും കൂടാതെയായിരുന്ന പരിശോധനയെന്നു സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ഓഫീസ് സീല്‍ ചെയ്തതിനാല്‍ കേജരിവാളിനു ഇതുവരെ ഓഫീസില്‍ പ്രവേശിക്കാന്‍ സാധിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























