Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

കെജ്രിവാളിന്റെ ഓഫീസ് റെയ്ഡ് ചെയ്‌തെന്ന ആരോപണം സിബിഐ നിഷേധിച്ചു; കൈക്കൂലി കേസില്‍ അറസ്റ്റിലായ ഉന്നത ഉദ്യോഗസ്ഥന്റെ ഓഫീസില്‍ മാത്രമാണ് പരിശോധന നടത്തിയതെന്ന് സിബിഐ

15 DECEMBER 2015 11:36 AM IST
മലയാളി വാര്‍ത്ത.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ ഓഫീസ് റെയ്ഡ് ചെയ്‌തെന്ന ആരോപണം സിബിഐ നിഷേധിച്ചു. കഴിഞ്ഞ ആഴ്ച കൈക്കൂലി കേസില്‍ അറസ്റ്റിലായ ഉന്നത ഉദ്യോഗസ്ഥന്റെ ഓഫീസില്‍ മാത്രമാണ് പരിശോധന നടത്തിയതെന്ന് സിബിഐ വിശദീകരിച്ചു.

തന്റെ ഓഫീസ് സിബിഐ പരിശോധന നടത്തി സീല്‍ ചെയ്തതായി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ ഇന്നു രാവിലെ ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സിബിഐയുടെ വിശദീകരണം. പ്രധാനമന്ത്രിയുടെ ഓഫീസാണ് റെയ്ഡിന് പിന്നിലെന്നും കെജ് രിവാള്‍ ആരോപിച്ചിരുന്നു.

തന്നെ രാഷ്ട്രീയമായി എതിരിടാനാവാത്തതിനാല്‍ പ്രധാനമന്ത്രി ഇത്തരം ഭീരുത്വം നിറഞ്ഞ വഴികള്‍ തെരഞ്ഞെടുക്കുകയാണെന്നും എന്ത് ഫയലുകളാണ് പ്രധാനമന്ത്രിക്ക് തന്റെ ഓഫീസില്‍ നിന്ന് വേണ്ടതെന്നും കെജ് രിവാള്‍ ചോദിച്ചിരുന്നു.

കെജ്‌രിവാളിന്റെ ആരോപണം നിഷേധിച്ച കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു സിബിഐയെ നിയന്ത്രിക്കുന്നത് കേന്ദ്രസര്‍ക്കാരല്ലെന്നും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ആഴ്ച കൈക്കൂലി കേസില്‍ ഡല്‍ഹിയിലെ പട്ടികജാതി പട്ടികവര്‍ഗ ന്യൂനപക്ഷ ക്ഷേമ വിഭാഗം പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് പ്രതാപ് സിംഗിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഒരു റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍ നിന്നും 2.2 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ആയിരുന്നു ഇയാളെയും പേഴ്‌സണല്‍ അസിസ്റ്റന്റിനെയും അറസ്റ്റ് ചെയ്തത്.

തന്റെ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പീയൂണ്‍മാരെയും സെക്യൂരിറ്റി ജീവനക്കാരെയും നല്‍കുന്ന സ്ഥാപനത്തില്‍ നിന്നായിരുന്നു ഇയാള്‍ കൈക്കൂലി വാങ്ങിയത്. പരാതിയെ തുടര്‍ന്നായിരന്നു സിബിഐയുടെ നടപടി. ഈ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയതെന്നാണ് സിബിഐ കേന്ദ്രങ്ങള്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (34 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (1 hour ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (2 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (2 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (2 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (3 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (3 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (3 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (4 hours ago)

Malayali Vartha Recommends