Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..


തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ഭാഗ്യം തെളിയുന്ന രാശികൾ!


പ്രശസ്‌ത ചലച്ചിത്ര സംവിധായകൻ ആർ ശരത് അന്തരിച്ചു.... തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, അനുശോചനവുമായി സിനിമാലോകം


സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട് ഒക്ടോബർ 25 മുതൽ 31 വരെ നടക്കും.... പ്രധാന വേദി കോഴിക്കോട് എൻ ഐ ടി

മോദിയുടെ കേരളയാത്ര വിവാദം ദേശിയതലത്തില്‍ കൊഴുക്കുന്നു, ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരെ മോദി അപമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ്

15 DECEMBER 2015 02:14 PM IST
മലയാളി വാര്‍ത്ത.

മോദിയുടെ കേരളയാത്ര വിവാദം ദേശിയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. നരേന്ദ്ര മോദി പങ്കെടുക്കുന്ന ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ വിവാദം ദേശിയതലത്തില്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ ആയുധമാക്കി കോണ്‍ഗ്രസ്. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരെ മോദി നിരന്തരം അപമാനിയ്ക്കുന്നതായി കോണ്‍ഗ്രസിന്റെ ആരോപണം. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ അപമാനിയ്ക്കുകയും കോണ്‍ഗ്രസ് സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിയ്ക്കുകയുമാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ആരോപിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ആര്‍.ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആനന്ദ് ശര്‍മ്മയുടെ വിമര്‍ശനം.

ഉമ്മന്‍ചാണ്ടിയ്ക്ക് മാത്രമല്ല മറ്റ് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കും കോണ്‍ഗ്രസ്, ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കും പ്രധാനമന്ത്രിയില്‍ നിന്ന് ഇതേ അനുഭവമുണ്ടായെന്ന് ആനന്ദ ശര്‍മ്മ പറഞ്ഞു. സെപ്റ്റംബറില്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കലിന്റെ ഇന്ത്യ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ബംഗളുരുവില്‍ നടന്ന ഇന്തോ ജര്‍മ്മന്‍ കോണ്‍ക്ലേവിലേയ്ക്ക് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരായ്യയെ ക്ഷണിച്ചിരുന്നില്ല. ഡല്‍ഹി ഫരീദാബാദ് മെട്രോയുമായി ബന്ധപ്പെട്ട ചടങ്ങിലേയ്ക്ക് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനേയും ക്ഷണിച്ചിരുന്നില്ല. കോണ്‍ഗ്രസും മറ്റ് ബി.ജെ.പി ഇതര പാര്‍ട്ടികളും ഭരിയ്ക്കുന്ന സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരേയും ആര്‍.എസ്.എസ് അനുകൂലികളേയും ഉപയോഗിച്ച് ഭരണം തടസപ്പെടുത്താന്‍ ശ്രമിയ്ക്കുന്നുണ്ട്. സ്ഥലത്തുണ്ടാവാത്തതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അയച്ചുവെന്ന പേരില്‍ ബി.ജെ.പി പ്രചരിപ്പിക്കുന്ന കത്ത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ തന്നെ തയ്യാറാക്കിയതാണെന്നും ആന്ദ് ശര്‍മ്മ ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (35 minutes ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (1 hour ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (1 hour ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (2 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (2 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (2 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (2 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (3 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (3 hours ago)

Attapadi-agali-bhavani-river പാലക്കാട് ഞെട്ടിക്കുന്ന കൊലപാതകം..?  (3 hours ago)

സത്യ നികേതനിൽ കെട്ടിടം തകർന്ന ദുരന്തം ദുഃഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി...  (3 hours ago)

പ്രസവത്തെതുടർന്ന് ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു...  (3 hours ago)

ഉപഭോക്താക്കൾക്ക് ആശ്വാസം.... സവാള വിലക്കയറ്റത്തിൽ സർക്കാരിന്റെ ഇടപെടൽ, ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ കിലോയ്ക്ക് 35 രൂപ നിരക്കിൽ സവാള വില്പനയ്ക്ക് ഇന്ന് തുടക്കമാകും  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (4 hours ago)

യുദ്ധം നിർണായക ഘട്ടത്തിലേക്ക്... പ്രാദേശിക സഖ്യകക്ഷികളെ കൂട്ടുപിടിച്ച് ഇസ്രയേലിനെതിരെ സംഘടിത ആക്രമണം നടത്താൻ ഇറാൻ, കൂട്ടിന് ഹിസ്ബുല്ലയും ഹൂതികളും: ‘ഒക്ടോബർ 7’ മാതൃകയിൽ പദ്ധതി  (4 hours ago)

Malayali Vartha Recommends