പ്രതിമാ അനാച്ഛാദനം: സംഘാടകര്‍ കേരളത്തെ അപമാനിച്ചുവെന്ന് ഖുശ്ബു

ആര്‍. ശങ്കറിന്റെ പ്രതിമാ അനാച്ഛാദനത്തിനു മുഖ്യമന്ത്രിയെ ക്ഷണിക്കാതെ സംഘാടകര്‍ കേരളത്തെ മൊത്തം അപമാനിച്ചെന്ന് എഐസിസി വക്താവ് ഖുശ്ബു. വ്യക്തിയെ അല്ല മുഖ്യമന്ത്രി എന്ന സ്ഥാനത്തെയാണു സംഘാടകര്‍ അപമാനിച്ചതെന്നും ഖുശ്ബു പറഞ്ഞു. കെഎസ്‌യുവിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സംസ്ഥാന ഫാസിസ്റ്റ് വിരുദ്ധസംഗമം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവര്‍.
രാജ്യത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയുടെ പ്രതിഫലനമായിട്ടാണ് കേരളത്തിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച നൗഷാദിനെക്കുറിച്ചുള്ള വെള്ളാപ്പള്ളിയുടെ പരാമര്‍ശം അസഹിഷ്ണുതയുടെ ഉദാഹരണമാണ്. നൗഷാദിന്റെ ജീവത്യാഗത്തെ നീചമായ പ്രസംഗത്തിലൂടെ വില കുറച്ചു കാണാനാണ് വെള്ളാപ്പള്ളി നടേശന്‍ ശ്രമിച്ചതെന്നും ഖുശ്ബു കുറ്റപ്പെടുത്തി.
ആര്‍. ശങ്കര്‍ എന്ന വ്യക്തി ജനപ്രതിനിധിയെന്ന നിലയില്‍ ചെയ്ത മഹത്തായ കാര്യങ്ങളുടെ പേരില്‍ ഇന്നും ജനഹ്യദയങ്ങളില്‍ ജീവിച്ചിരിക്കുന്ന വ്യക്തിയാണ് ശങ്കറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ശ്രീനാരായണ ഗുരുദേവന്‍ കണ്ട് സ്വപ്‌നമെന്താണോ , ഏത് സ്വപനം പൂവണിയണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നോ അതേ ആര്‍ദര്‍ശത്തിന് വേണ്ടി ജീവിച്ചുമരിച്ച വ്യക്തിയാണ് ആര്‍. ശങ്കര്‍.രാഷ്ട്രീയരംഗത്ത് പലവിധത്തിലുള്ള വിട്ടുവീഴച്ചകളും വേണ്ടിവരാറുണ്ടെന്നും മോഡി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























