സ്ത്രീകള്‍ക്ക് മാത്രമായി ഡല്‍ഹിയില്‍ ബസ് സര്‍വീസ്

സ്ത്രീകള്‍ക്ക് മാത്രമായി ഡല്‍ഹിയില്‍ പുതിയ ബസ് സര്‍വീസ് തുടങ്ങി. ഈ ദൌത്യത്തിനു സിപ്‌ഗോ സര്‍വീസ് എന്നാണു പേര് നല്‍കിയിരിക്കുന്നത്. സുരക്ഷിത യാത്ര ലക്ഷ്യം വെച്ചാണ് ഈ സര്‍വീസ് ഏര്‍പ്പെടുത്തിയത്. ഗുഡ്ഗാവ് സിറ്റി പോലീസിന്റെ നേതൃത്വത്തിലാണ് ഈ ബസ് സര്‍വീസ് തുടങ്ങിയത്.
ഫരീദാബാദ്, മനെസര്‍, ദ്വാരക, ദക്ഷിണ ഡല്‍ഹി എന്നിവിടങ്ങളിലേക്കാണ് ഈ സര്‍വീസുകള്‍. ഐടി ഹബ് ആയ ഗുഡ്ഗാവിലെ ആയിരക്കണക്കിന് വനിതകളെ ഉദ്യേശിച്ചാണ് ഈ സര്‍വീസ് ആരംഭിച്ചത്. പദ്ധതി വിജയമായാല്‍ സര്‍വീസ് നോയിഡയ്ക്ക് കൂടി നീട്ടും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























