എട്ടു വയസുകാരന്‍ പോലീസ് കമ്മീഷണറായി

എട്ടു വയസുകാരന്‍ ഹൈദരാബാദ് പോലീസ് കമ്മീഷണറായി. തലാസെമിയ (രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവില്‍ വ്യതിയാനമുണ്്ടാകുന്ന അവസ്ഥ) ബാധിച്ച മഡിപ്പള്ളി രൂപ് ഒറോണ എന്ന എട്ടു വയസുകാരനാണ് ഒരു ദിവസത്തേക്ക് പോലീസ് കമ്മീഷണറായത്. ഈ കുട്ടിക്ക് 10-15 ദിവസം കൂടുമ്പോള്‍ രക്തം മാറണം.
ബഷീര്‍ബാഗിലെ ഹൈദരാബാദ് പോലീസ് കമ്മീഷണറേറ്റില്‍ സ്ഥാനമേറ്റെടുത്ത മടിപ്പള്ളി രൂപ് ഒറോണ ഉദ്യോഗസ്ഥരുടെ അവധി അപേക്ഷകളില്‍ തീരുമാനമെടുക്കുകയാണ് ആദ്യം ചെയ്തത്. തലാസെമിയ രോഗത്തിന് ചികിത്സ നേടിക്കൊണ്്ടിരിക്കുന്ന കുട്ടി ഹൈദരാബാദ് പോലീസ് കമ്മീഷണറാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
ഇതിനെക്കുറിച്ചറിഞ്ഞ മേയ്ക്ക് എ വിഷ് ഫൗണേ്്ടഷനാണ് കുട്ടിയുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ മുന്നിട്ടിറങ്ങിയതും സാധ്യമാക്കിയതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























