നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്, തമിഴകമാണ് എന്റെ ഹൃദയവും ആത്മാവുമെന്ന് ജയലളിത, ചെന്നൈയിലെ ദുരിതബാധിതരെ അഭിസംബോധന ചെയ്ത് തലൈവി

ചെന്നൈയിലെ വെള്ളപ്പൊക്ക ദുരിതബാധിതരോട് തലൈവിയ്ക്ക പറയാന്‍ ഒന്ന് മാത്രം. എന്ത് പ്രശ്‌നത്തിന് ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും. എനിക്കൊരു സ്വകാര്യ ജീവിതമില്ല, കുടുംബമില്ല, ബന്ധുക്കളില്ല, നിങ്ങളാണ് എനിക്കെല്ലാം. തമിഴകമാണ് എന്റെ ഹൃദയവും ആത്മാവുമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പറഞ്ഞു.
ദുരിതം ബാധിച്ച ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ജയലളിത. ആദ്യമായാണ് ചെന്നൈ വെള്ളപ്പൊക്ക ദുരിതത്തില്‍ ജയലളിതയുടെ പ്രസ്താവന വരുന്നത്. രണ്ട് മിനിറ്റ് സെക്കന്റുള്ള ശബ്ദരേഖ പുറത്തുവന്നു. കഴിഞ്ഞ മാസം മുതലാണ് കനത്ത മഴയെതുടര്‍ന്ന് ചെന്നൈയില്‍ വെള്ളം പൊങ്ങിതുടങ്ങിയത്.
വെള്ളപ്പൊക്കം മൂലം ജനങ്ങള്‍ക്കുണ്ടായ ദുരിതത്തില്‍ സങ്കടമുണ്ട്. പേടിക്കേണ്ട, ഇതു നിങ്ങളുടെ സര്‍ക്കാരാണ്. എന്തിനെയും നേരിടാനുള്ള ശക്തി നിങ്ങള്‍ എനിക്കു തന്നിട്ടുണ്ട്. ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്, എന്നും എപ്പോഴും. ഇന്നത്തെ ദുരിതം വളര്‍ച്ചയിലേക്കും സന്തോഷത്തിലേക്കും ഞാന്‍ മാറ്റും, അതുറപ്പാണ്. രക്ഷാപ്രവര്‍ത്തനം പൂര്‍ണ തോതിലാണ് നടക്കുന്നത്. മന്ത്രിമാരും ഉദ്യോഗസ്ഥരും മറ്റ് വളന്റിയര്‍മാരും നിങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.
നിങ്ങളുടെ ദുഃഖം ഞാന്‍ പങ്കിടുന്നു. എനിക്കൊരു സ്വകാര്യ ജീവിതമില്ല, കുടുംബമില്ല, ബന്ധുക്കളില്ല, സ്വാര്‍ഥതയുമില്ല. നിങ്ങളാണ് എനിക്കെല്ലാം. തമിഴകമാണ് എന്റെ ഹൃദയവും ആത്മാവും. മാതാപിതാക്കള്‍ എനിക്കു നല്‍കിയ ജയലളിത എന്ന പേരു പോലും ഞാന്‍ മറന്നു, നിങ്ങളെന്നെ അമ്മ എന്നു വിളിക്കുന്നതിനാല്‍.
നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതിനാണ് ഞാന്‍ എന്റെ ജീവിതം മുഴുവന്‍ ഉഴിഞ്ഞുവച്ചിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളില്‍ തളരാത അതിജീവിക്കുന്ന സര്‍ക്കാരായിരിക്കും എന്റേതെന്ന് ഞാന്‍ തെളിയിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























