ഡല്‍ഹി വിമാനത്താവളത്തില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി

രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയിലെ വിമാനത്താവളത്തിന് ബോംബ് ഭീഷണി. ഡല്‍ഹി ഇന്ദിര ഗാന്ധി അന്തര്‍ദേശീയ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥരാണ് ഇതു സംബന്ധിച്ച വിവരം പോലീസിനു കൈമാറിയത്. കസ്റ്റംസ് ഡിപ്പാര്‍ട്ട്‌മെന്റിനാണ്്, വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണ്‍കോള്‍ വന്നത്. വിമാനത്താവളത്തിന്റെ കാര്‍ഗോയില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി.
പക്ഷേ, ഭീഷണിയെത്തുടര്‍ന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. രാജ്യത്തെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭീഷണിയെത്തുടര്‍ന്ന് വിമാനത്താവളത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























