മൃതദേഹങ്ങള്‍ക്കിടയില്‍ സ്വന്തം മകനെ തിരയുന്ന അച്ഛന്‍...

രാജ്യം കണ്ട വലിയ ദുരന്തങ്ങളിലൊന്നായി മാറിയ ഒഡിഷയിലെ ട്രെയിനപകടവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ ഏവരെയും വേദനിപ്പിക്കുതാണ്. അക്കൂട്ടത്തില്‍ വലിയ ഹൃദയ വേദനമായി മാറുകയാണ് അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കിടയില്‍ സ്വന്തം മകനെ തിരയുന്ന അച്ഛന്റെ വേദന നിറഞ്ഞ മുഖം കണ്ടാല്‍ ആരെയും വിഷമത്തിലാക്കും.
അപകടം നടന്ന ട്രെയിനില്‍ യാത്ര ചെയ്തിരുന്ന മകന്റെ വിവരങ്ങളൊന്നും ലഭിക്കാത്തതുകൊണ്ടാണ് അച്ഛന്‍ തേടിയെത്തിയത്. മകന്‍ അപകടം നടന്ന ട്രെയിനില്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ അപകടത്തിന് ശേഷം വിവരങ്ങളൊന്നും ഇല്ലെന്നുമാണ് അച്ഛന്‍ പറയുന്നത്. മണിക്കൂറുകളോളം അദ്ദേഹം അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കിടയിലും മകനെ തിരഞ്ഞു. എന്നാല്‍ മകനെ കണ്ടെത്താനായിട്ടില്ല. മകന് എന്ത് സംഭവിച്ചു എന്നറിയാനായി കാത്തിരിക്കുകയാണ് ഇദ്ദേഹം.
അതേസമയം ഇന്ത്യയുടെ കണ്ണീരായി മാറിയ ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ ആശ്വാസവാക്കുകളുമായി ലോക നേതാക്കള്‍ രംഗത്തിയിട്ടുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മിര്‍ പുടിനും ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക്കുമടക്കമുള്ള നിരവധി ലോക നേതാക്കളാണ് ഇന്ത്യയെ ആശ്വസിപ്പിക്കാന്‍ രംഗത്തെത്തിയത്.
ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ അനുശോചനം അറിയിക്കുന്നതായാണ് റഷ്യന്‍ പ്രസിഡന്റ് വ്യക്തമാക്കിയത്. അപകടത്തില്‍ പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പുടിന്‍ ആശംസിച്ചു. ദാരുണമായ അപകടത്തില്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ ഞങ്ങള്‍ പങ്കുചേരുന്നു, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു എന്ന് റഷ്യ പ്രസ്താവനയിലൂടെ പറയുകയും ചെയ്തു.
https://www.facebook.com/Malayalivartha