Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

മോദിയുടെ ഓപ്പറേഷന്‍ രാജസ്ഥാന്‍ സച്ചിന്‍പൈലറ്റ് കോണ്‍ഗ്രസനെ വലിച്ചെറിഞ്ഞു. ഹൈക്കമാന്‍ഡില്‍ കൂട്ടനിലവിളി.

06 JUNE 2023 05:23 PM IST
മലയാളി വാര്‍ത്ത

More Stories...

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....

സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ വ​ഴി 75,000 രൂ​പ വ​രെ​യെ​ടു​ത്ത കൃ​ഷി വാ​യ്പ എ​ഴു​തി​ത്ത​ള്ളാ​ൻ തീരുമാനിച്ച് തമിഴ്നാട് സർക്കാർ

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍

കര്‍ണ്ണാടകയില്‍ ഡി.കെ.ശിവകുമാറെന്ന നേതാവും അദ്ദേഹത്തിന്റെ അതിസാമര്‍ത്ഥ്യത്തില്‍ എല്ലാവരേയും കൂട്ടി യോജിപ്പിച്ചു നിറുത്താന്‍ കഴിഞ്ഞതിനാല്‍ കോണ്‍ഗ്രസിന് ഒരു ദശാബ്ദത്തിന് ശേഷം രാജ്യത്ത് നിവര്‍ന്നു നില്‍ക്കാനായി. കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന കര്‍ണ്ണാടകയില്‍ നിന്നും ഫീനിക്‌സ് പക്ഷിയെ പോലെ പറന്നുയര്‍ന്ന കോണ്‍ഗ്രസിന്റെ അടുത്ത പോര്‍മുഖങ്ങളില്‍ ഏറെ പ്രതീക്ഷ നല്കുന്നത് രാജസ്ഥാനാണ്. രാജസ്ഥാനില്‍ അശോക് ഗഹ്ലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ തുടര്‍ഭരണം ഉറപ്പാക്കിയാണ് കോണ്‍ഗ്രസ് മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഏഴുവര്‍ഷമായി രാജസ്ഥാനില്‍ അശോക് ഗഹ്ലോട്ടിനെതിരെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് നടത്തി കൊണ്ടിരിക്കുന്ന പോരാട്ടത്തില്‍ ഇതുവരെ ബിജെപിയ്ക്ക് ഇടപെടാന്‍ കഴിഞ്ഞിരുന്നില്ല. സച്ചിന്‍ പൈലറ്റിന് പലവിധ വാഗ്ദാനങ്ങള്‍ നല്കി ഓപ്പറേഷന്‍ താമരയ്ക്ക് ശ്രമിച്ചിരുന്നെങ്കിലും അവയെല്ലാം പരാജയപ്പെടുകയായിരുന്നു.

കാരണം എംഎല്‍എമാരില്‍ ഭൂരിപക്ഷവും സച്ചിന്‍ പൈലറ്റിനെ എതിര്‍ക്കുന്നവരാണ്. രാജസ്ഥാനില്‍ മുഖ്യമന്ത്രി പദവിയില്‍ കുറഞ്ഞൊന്നും സച്ചിന്‍ ആഗ്രഹിക്കുന്നുമില്ല. അതു സാധ്യമല്ലാതെ വന്നതോടെ ശരിക്കും രാജസ്ഥാനിലെ പ്രതിപക്ഷത്തിന്റെ ജോലിയാണ് ഇദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ കോണ്‍ഗ്രസുകാരും കര്‍ണ്ണാടക തിരഞ്ഞെടുപ്പിന്റെ ആഹ്ലാദത്തില്‍ ആറാടിയപ്പോള്‍ സച്ചിന്‍ പൈലറ്റാകട്ടെ രാജസ്ഥാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പദയാത്ര നടത്തുകായയിരുന്നു. കോണ്‍ഗ്രസ് നേടിയ വിജയത്തോടൊപ്പം തന്നെ സച്ചിന്റെ പദയാത്രയും വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.കഴിഞ്ഞയാഴ്ച നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ വഴങ്ങിയെന്ന ധാരണയുണ്ടാക്കിയെങ്കിലും സച്ചിന്‍ ഒറ്റയ്ക്ക് സഞ്ചരിക്കാന്‍ തന്നെ തയ്യാറെടുക്കുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്. കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ അദ്ദേഹം നടപടി തുടങ്ങി. ഈ മാസം പതിനൊന്നിന് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണറിയുന്നത്. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്നാണ് പുതിയ പാര്‍ട്ടിയ്ക്ക് പേര് നല്കിയിരിക്കുന്നത്. രാജസ്ഥാനില്‍ സിന്ധ്യ കുടുംബം മുഴുവന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ പോയിട്ടും കോണ്‍ഗ്രസ് അവിടെ അധികാരം പിടിച്ചെടുത്തു. എന്നാല്‍ സച്ചിന്റെ വെല്ലുവിളി ബിജെപിയുടെ ശക്തിയിലാണെന്ന് കോണ്‍ഗ്രസ് മനസിലാക്കിയോയെന്ന കാര്യത്തിലും സംശയമാണ്.

സച്ചിന്‍പൈലറ്റിന്റെ പിതാവ് രാജേഷ് പൈലറ്റിന്റ ചരമവാര്‍ഷിക ദിനമായ 11 ന് തന്നെ പാര്‍ട്ടി പ്രഖ്യാപിക്കാനാണ് ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ സ്ഥാപനമായ ഐപാക്കാണ് സച്ചിന്റെ പാര്‍ട്ടി രൂപീകരണത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. പ്രശാന്ത് കിഷോര്‍ ബിജെപിയില്‍ നിന്ന് മാറി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായെങ്കിലും കോണ്‍ഗ്രസിന് വേണ്ടത്ര ഗുണം ലഭിച്ചിരുന്നില്ല. പിന്നീട് അദ്ദേഹം കോണ്‍ഗ്രസില്‍ ചേരാന്‍ തയ്യാറെടുത്തെങ്കിലും കോണ്‍ഗ്രസ് ഉള്‍ക്കൊണ്ടില്ല. കര്‍ണ്ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അന്‍പതിന് മുകളില്‍ സീറ്റ് നേടാന്‍ കഴിയില്ലെന്ന് പ്രശാന്ത് കിഷോര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാജസ്ഥാനില്‍ കോണ്‍ഗ്രസിനെ പിളര്‍ക്കുകയെന്ന ലക്ഷ്യവും പ്രശാന്ത് കിഷോറിനുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ സച്ചിന്‍ നടത്തിയ നിരാഹാര സമരത്തിന്റെയും സംഘാടനം ഐപാകിനായിരുന്നു.

 ഭിന്നതകള്‍ മറന്ന് മുഖ്യമന്ത്രി അശോക് ഗലോട്ടും, സച്ചിന്‍ പൈലറ്റും ഒന്നിച്ച്  നീങ്ങാന്‍ ധാരണയായത് കഴിഞ്ഞ 29 നായിരുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി നേരിടാനായിരുന്നു തീരുമാനം. സച്ചിന്‍ പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളില്‍ പരിഹാരമുണ്ടാകുമെന്ന് അന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയിരുന്നു.
 സച്ചിന്‍ പൈലറ്റിനെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാന്‍ ഗലോട്ടിന് ഹൈക്കമാന്‍ഡും  നിര്‍ദേശം നല്‍കി.യിരുന്നു.വസുന്ധര രാജെസിന്ധ്യക്കെതിരായ അഴിമതി ആരോപണങ്ങളില്‍ അന്വേഷണം, ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ പശ്ചാത്തലത്തില്‍ രാജസ്ഥാന്‍ പി എസ് സി പുനഃസംഘടിപ്പിക്കുക, ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയവയായിരുന്നു സച്ചിന്‍ മുന്നോട്ടവെച്ച ആവശ്യങ്ങള്‍. അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തെരഞ്ഞെടുപ്പിനെ ഒന്നിച്ച് നയിക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചതിന് പിന്നാലെയാണ് സച്ചിന്റെ പുതിയ പാര്‍ട്ടി പിറക്കുന്നത്.പുതിയ പാര്‍ട്ടിയുണ്ടാക്കി കോണ്‍ഗ്രസിനൊപ്പം ചേരാനുള്ള സാധ്യതകള്‍ തീരെയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രാദേശിക പാര്‍ട്ടിയായി ഒറ്റയ്ക്ക് നിന്നാല്‍ സച്ചിന് യാതൊരു നേട്ടവും കൊയ്യാനാകില്ല. ബിജെപി പാളയത്തിലെത്തുകയെന്നതു തന്നെയാണ് സച്ചിന്റെ മുന്നിലുള്ള വഴി.


സച്ചിന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്തകള്‍ പലതവണ പുറത്തു വന്നിരുന്നു. എന്നാല്‍ ബിജെപിയിലേയ്ക്ക് ഒറ്റയ്ക്ക് പോയാല്‍ രാഷ്ട്രീയമായി ഒതുക്കപ്പെടുമെന്ന് അറിയാവുന്നതുകൊണ്ടാണ് തിരഞ്ഞെടുപ്പു വരെ കാത്തിരുന്നത്. പുതിയ പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പിനെ നേരിട്ട് ബിജെപിയിലെത്തിയാല്‍ ഘടകകക്ഷിയെന്ന പരിഗണന ലഭിക്കും. പ്രശാന്ത് കിഷോറിന്റെ ഉപദേശത്തിന്റെ ഫലമായാണ് നിരാഹാര സമരവും , പദയാത്രയും നടത്തി ജനകീയനാകാനുള്ള ശ്രമം നടത്തിയത്. അശോക് ഗഹ്ലോട്ട് സര്‍ക്കാരിനെതിരെ സമരം നടത്തുന്നതിന് പകരം മുന്‍ ബിജെപി സര്‍ക്കാരിനെതിരെയാണ് അദ്ദേഹത്തിന്റെ സമരമെല്ലൊം നടന്നത്. മുന്‍ സര്‍ക്കാരിന്റെ അഴിമതികള്‍ ഗഹ്ലോട്ട് അന്വേഷിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയര്‍ത്തിയതെങ്കിലും തത്വത്തില്‍ ഗഹ്ലോട്ടിനെതിരെയുള്ള പോരാട്ടമായിരുന്നു അതെല്ലാമെന്ന് വ്യക്തമായിരുന്നു. സച്ചിന് രാജസ്ഥാനില്‍ ജനകീയ പിന്‍തുണ നേടാനിതുവരെ കഴിഞ്ഞിട്ടില്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം നില്ക്കുന്നത്. അതുകൊണ്ട് സച്ചിന്റെ സമരങ്ങളെ ഹൈക്കമാന്‍ഡ് വേണ്ടത്ര പരിഗണന കൊടുക്കാനും തയ്യാറായിരുന്നില്ല.

രാജസ്ഥാനില്‍  അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുളള വാക്‌പോര് തുടരുന്നതിനിടെ 2020ല്‍ അന്നത്തെ ഉപമുഖ്യമന്ത്രി സച്ചിന്‍ കലാപമുയര്‍ത്തിയപ്പോള്‍ സര്‍ക്കാരിനെ രക്ഷിച്ചത് വസുന്ധര രാജെ അടക്കം മൂന്ന് ബി.ജെ.പി നേതാക്കളെന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പ്രസ്താവന ഏറ്റെടുത്ത സച്ചിന്‍ വലിയ രാഷ്ട്രീയ യുദ്ധമാണ് നടത്തിയിത്.  നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന രാജസ്ഥാനില്‍ മുന്‍നിര നേതാക്കളുടെ പോര് ദേശീയ നേതൃത്വത്തിന് തലവേദനയായി മാറി എന്നു മാത്രമല്ല,  അഴിമതിക്കെതിരെ സച്ചിന്റെ നേതൃത്വത്തില്‍ നടത്തിയ ജന്‍ സംഘര്‍ഷ് യാത്ര ജനങ്ങളെ വലിയ തോതില്‍ ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തിട്ടുണ്ട്. മുന്‍ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്തെ ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കം അന്വേഷിക്കണമെന്നായിരുന്നു സച്ചിന്റെ ആവശ്യം. കര്‍ണാടകയില്‍ അഴിമതിക്കെതിരെ ജനങ്ങള്‍ സ്വീകരിച്ച നിലപാട് പാഠമാകണമെന്നും പറഞ്ഞ് ഗഹ്ലോട്ട് സര്‍ക്കാരിനെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ചു കൊണ്ടിരിക്കുകയാണ്.


സച്ചിന്‍ പൈലറ്റിന്റെ നടപടികളെല്ലാം കടുത്ത അച്ചടക്കലംഘനമാണെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. 'സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലെ വിയോജിപ്പ് ബന്ധപ്പെട്ട വേദികളില്‍ ഉന്നയിക്കണം. പരസ്യപ്രതികരണം അംഗീകരിക്കാനാകില്ല'-- രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി നേതാവ്  സുഖ്ജിന്ദര്‍ സിങ് രണ്‍ധാവ പറഞ്ഞു. സച്ചിനെ അവഗണിച്ച് ഗെലോട്ടിനെ പിന്തുണയ്ക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. 2020 ജൂലൈയില്‍ സച്ചിനും അദ്ദേഹത്തെ പിന്തുണച്ചിരുന്ന എണ്‍പതോളം എംഎല്‍എമാരും ഗെലോട്ട് സര്‍ക്കാരിനെതിരെ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. ഒരു മാസത്തോളം നീണ്ട ഗുരുതര രാഷ്ട്രീയ പ്രതിസന്ധി രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ ഇടപെട്ടാണ് പരിഹരിച്ചത്. സച്ചിന്‍ പൈലറ്റിന്റെ പ്രതിഷേധം കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാകുമെന്ന് ബിജെപി നേതാവ് രാജേന്ദ്ര റാത്തോഡ് പ്രതികരിച്ചിരുന്നു.

നേരത്തെ  ആം ആദ്മി പാര്‍ടി സച്ചിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ആംആദ്മി പാര്‍ട്ടിയ്ക്ക് പഞ്ചാബന് പിന്നാലെ രാജസ്ഥാനിലും കണ്ണുണ്ടായിരുന്നു. എന്നാലിപ്പോള്‍ പൊതുതിരഞ്ഞെടുപ്പിനായി മാറിവരുന്ന രാഷ്ട്രീയ സമവാക്യങ്ങളുടെ പശ്ചാത്തലത്തില്‍ ആംആദ്മി സച്ചിനെ പിന്‍തുണയ്ക്കാന്‍ സാധ്യതയില്ലെന്നും വിലിയരുത്തപ്പെടുന്നു. ഈ സാഹചര്യത്തിലാണ് മോദിയുടെ ഓപ്പറേഷന്‍ താമര ഓപ്പറേഷന്‍ രാജസ്ഥാനായി മാറുന്നത്. രാജസ്ഥാനില്‍ പ്രതിപക്ഷത്തിന്റെ ശബ്ദം പുറത്തു കേള്‍ക്കാന്‍ നാളിതുവരെ അവസരമുണ്ടായിട്ടില്ല. കാരണം തുടക്കം മുതല്‍ ഗഹ്ലോട്ട് , സച്ചിന്‍ പോര് ശക്തമായി തുടര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു. ജനകീയ വികസനത്തിലൂടെ പേരെടുത്തിരിക്കുന്ന ഗഹ്ലോട്ടിനെ അത്രപെട്ടെന്ന് ചവിട്ടി പുറത്താക്കാനാവില്ലെന്ന് അറിയാവുന്ന ബിജെപിയുടെ അവസാനത്തെ അടവാണ് സച്ചിനിലൂടെ സാധ്യമാകുന്നത്. കര്‍ണ്ണാടകയിലെ ക്ഷീണം തീര്‍ക്കാന്‍ രാജസ്ഥാനില്‍ അധികാരം പിടിക്കുക ബിജെപിയുടെ അഭിമാന പ്രശ്‌നം കൂടിയാണ്. അതിന് സച്ചിന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മോദിയും അമിത് ഷായും. എന്നാല്‍ സച്ചിന്റെ പാര്‍ട്ടി പ്രഖ്യാപനവും തുടര്‍ന്നുള്ള പ്രവര്‍ത്തനവും കോണ്‍ഗ്രസ് ഏതു തരത്തിലാവും കൈകാര്യം ചെയ്യുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല.സച്ചിന്‍ കോണ്‍ഗ്രസിന്റെ തലവേദന മാറ്റുമോ അതോ കൂടുതല്‍ ചോര്‍ച്ചയുണ്ടാക്കുമെയെന്ന കാര്യമറിയാന്‍ തിരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കേണ്ടി വരും.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (18 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (30 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (38 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (43 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (2 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends