ആപ് എംപിയ്ക്ക് വെള്ളം നല്‍കി താരമായി മോഡി

പ്രധാനമന്ത്രി മോഡിയോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും. മോഡിയ്ക്ക് മറ്റുള്ളവരെ വെള്ളം കുടിപ്പിക്കാന്‍ അറിയാമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ആപ് എംപി ഭഗവത് മന്നിനാണ് ഇത്തവണ മോഡിയുടെ വക പണി കിട്ടിയത്. സിബിഐ റെയ്ഡിനെതിരെ രാജ്യസഭയില്‍ പ്രക്ഷോഭം നടത്തി സംസാരിച്ച ആപ് എംപി ഭഗവത് മന്നിനാണ് മോഡിയുടെ പണി കിട്ടിയത്. എങ്ങനെ എന്നല്ലേ.
മോഡിയ്‌ക്കെതിരെ മന്നിന്‍ സംസാരിച്ച് ക്ഷീണിച്ചപ്പോള്‍ വെള്ളം കൊടുത്ത് മോഡി സഹായിക്കുകയായിരുന്നു. മോഡി സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ വാതോരാതെ തുടര്‍ച്ചയായി മുദ്രാവാക്യം മുഴക്കി അവശനായ എംപി ഭഗവത് മാനിന് പുഞ്ചിരിയോടെ ഒരു ഗ്ലാസ് വെള്ളം നല്‍കി മോഡി കൈയ്യടി നേടി.
ആവേശത്തോടെ പ്രസംഗിച്ച ആപ് എംപിക്ക് മോഡി അദ്ദേഹത്തിന്‍രെ ടേബില്‍ നിന്ന് ഒരു ഗ്ലാസ് വെള്ളം എടുത്തു കൊടുക്കുകയും അത് ആപ് എംപി വളരെ പെട്ടെന്ന് തന്നെ കുടിച്ച് തീര്‍ക്കുകയും വീണ്ടും മോഡിക്കെതിരെ പ്രസംഗിക്കുകയും ചെയ്തു. എംപി വീണ്ടും പ്രസംഗിക്കുന്നത് കണ്ട് മറ്റ് അംഗങ്ങള്‍ ചിരിക്കുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























