റെയില്‍വേ ഗേറ്റില്‍ ട്രാക്ടര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ വന്‍ ട്രെയിന്‍ അപകടം ഒഴിവായതായി റെയില്‍വേ

റെയില്‍വേ ഗേറ്റില്‍ ട്രാക്ടര്‍ ഇടിച്ചതിനെ തുടര്‍ന്ന് ഝാര്‍ഖണ്ഡിലെ ബൊക്കാറോയില്‍ വന്‍ ട്രെയിന്‍ അപകടം ഒഴിവായതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ .
ഭോജുദിഹ് റെയില്‍വേ സ്റ്റേഷന് സമീപമുള്ള സന്താല്‍ഡിഹ് റെയില്‍വേ ക്രോസിംഗില്‍ ട്രാക്കിനും ഗേറ്റിനുമിടയില്‍ ട്രാക്ടര്‍ കുടുങ്ങുകയായിരുന്നു.
ന്യൂഡല്‍ഹി-ഭുവനേശ്വര് രാജധാനി എക്‌സ്പ്രസ് കടന്നുപോകുന്നതിനുമുന്‍പാണ് തൊട്ടുമുന്‍പാണ് സംഭവം നടന്നത്.
ലോക്കോ പൈലറ്റ് ബ്രേക്ക് ചെയ്ത് ട്രെയിന്‍ നിര്‍ത്തിയതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നുവെന്ന് സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേയിലെ ഡി.ആര്‍.എം പറഞ്ഞു. ട്രാക്ടര്‍ പിടിച്ചെടുത്ത് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഗേറ്റ് മാനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്രാക്ടര്‍ ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
" f
https://www.facebook.com/Malayalivartha

























