അഴിമതിക്കാരുടെ സംരക്ഷകനാണ് കേജരിവാളെന്ന് ബിജെപി

അഴിമതിക്കാരായ എംഎല്‍എമാരെയും ഉദ്യോഗസ്ഥരെയും ആം ആദ്മി സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് ബിജെപി. അഴിമതിക്കെതിരേ നിലയുറപ്പിക്കുന്നു എന്ന് അവകാശപ്പെടുന്ന കേജരിവാളിന് \'യു ടേണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്\' കൊടുക്കണമെന്നും ബിജെപി ആക്ഷേപിച്ചു.
പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ക്കെതിരേ വര്‍ഷങ്ങള്‍ക്കു മുന്‍പേ പരാതികള്‍ ഉയര്‍ന്നിരുന്നു എന്നും ഡല്‍ഹി ബിജെപി അധ്യക്ഷന്‍ സതീഷ് ഉപാധ്യായ പറഞ്ഞു. കേജരിവാളിന്റെ ഉദ്യോഗസ്ഥരും എംഎല്‍എമാരും വന്‍ അഴിമതിക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















