ഗുജറാത്തിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ഗൗരവ് ഗാന്ധി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഗുജറാത്തിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ഗൗരവ് ഗാന്ധി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 41 വയസായിരുന്നു. 16,000ലേറെ ഹൃദയശസ്ത്രക്രിയകള്‍ക്ക് ഡോക്ടര്‍ നേതൃത്വം നല്‍കിയിട്ടുണ്ടായിരുന്നു.
ജാംനഗറിലെ ബറോഡ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചീഫ് കാര്‍ഡിയോളജസ്റ്റായിരുന്നു. ചൊവ്വാഴ്ച രാവിലെ ഡോ. ഗൗരവ് ഗാന്ധി വീട്ടിലെ കുളിമുറിക്ക് സമീപം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ജാംനഗറിലെ ജി.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മാതാപിതാക്കള്‍ക്കും ഭാര്യക്കും രണ്ട് കുട്ടികള്‍ക്കുമൊപ്പം താമസിച്ചുവരികയായിരുന്നു ഡോ. ഗൗരവ് ഗാന്ധി. ഇദ്ദേഹത്തിന് മറ്റ് അസുഖങ്ങളുണ്ടായിരുന്നില്ലെന്നും എല്ലാ ദിവസത്തെയും പോലെ ആരോഗ്യവാനായാണ് വീട്ടിലെത്തിയതെന്നും കുടുംബം .
അതേസമയം ഗുജറാത്തിലെ ഏറ്റവും മികച്ച ഹൃദ്രോഗ വിദഗ്ധരില്‍ ഒരാളാണ് ഗൗരവ് ഗാന്ധി. ജാംനഗറില്‍ നിന്ന് മെഡിക്കല്‍ ബിരുദമെടുത്ത ഗൗരവ് ഗാന്ധി, അഹമ്മദാബാദില്‍ നിന്നാണ് കാര്‍ഡിയോളജിയില്‍ സ്പെഷ്യലൈസേഷന്‍ പൂര്‍ത്തിയാക്കിയത്.
ഹൃദയാരോഗ്യത്തെ കുറിച്ചും ഹൃദ്രോഗം തടയുന്നതിലുള്ള പ്രതിരോധത്തെ കുറിച്ചും ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച ഡോക്ടര്‍ ഫേസ്ബുക്കില്‍ 'ഹാര്‍ട്ട് അറ്റാക്ക്' ക്യാംപെയിനും നേതൃത്വം നല്‍കിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha

























