പി.എസ്.എല്‍.വി വിജയകരമായി വിക്ഷേപിച്ചു

ആറ് സിംഗപ്പൂര്‍ ഉപഗ്രങ്ങള്‍ വഹിക്കുന്ന പി.എസ്.എല്‍.വി സി 29 റോക്കറ്റ് ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു. ഉപഗ്രങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. പി.എസ്.എല്‍.വിയുടെ 32ാം വിക്ഷേപണ വിജയമാണിത്.
550 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചതിന് ശേഷമാണ് ഉപഗ്രഹങ്ങളെ പി.എസ്.എല്‍.വി ഭ്രമണപഥത്തില്‍ എത്തിച്ചത്. സിംഗപ്പൂരിന്റെ റിമോട്ട് സെന്‍സിങ് ഉപഗ്രഹമായ 400 കിലോഗ്രാം ഭാരമുള്ള ടെലിയോസ് 1, 123 കിലോഗ്രാം ഭാരമുള്ള ഭൂമി നിരീക്ഷണ ഉപഗ്രഹമായ വെലോക്‌സ് സിഐ, 13 കിലോഗ്രാം ഭാരമുള്ള വെലോക്‌സ് കക, അതനോക്‌സ് 1, കെന്റ് റിഡ്ജ് 1, ഗ്ലാസിയ എന്നിവയാണ് മറ്റ് ഉപഗ്രഹങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























