മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ പത്തുവയസ്സുകാരി ട്രക്ക് കയറി മരിച്ചു... താനെയിലെ ശില്‍ഫാറ്റ മേഖലയില്‍ ബുധനാഴ്ച രാത്രിയാണ് അപകടം നടന്നത്

മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ 10 വയസുകാരി ട്രക്ക് കയറി മരിച്ചു. താനെയിലെ ശില്‍ഫാറ്റ മേഖലയില്‍ ബുധനാഴ്ച രാത്രിയാണ് അപകടം നടന്നത്.
പെണ്‍കുട്ടി റോഡ് മുറിച്ചു കടക്കവെ അതിവേഗതയില്‍ വന്ന ട്രക്ക് ഇടിച്ചു വീഴ്ത്തി ദേഹത്തുകൂടെ കയറി ഇറങ്ങുകയായായിരുന്നു. ബുധനാഴ്ച രാത്രി എട്ടു മണിയോടെയതാണ് സംഭവം നടന്നത്.
രോലി രാം ലവ്കുശ് മിശ്രയാണ് മരിച്ചത്. സംഭവസ്ഥലത്തു വെച്ച് തന്നെ പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയെന്ന് പൊലീസ് പറഞ്ഞു. പ്രതിയായ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനയച്ചു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി,
"
https://www.facebook.com/Malayalivartha

























