നേരിട്ട് സംസാരിച്ചു പിരിയാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി; സംസാരത്തിനിടയിൽ വാക്കേറ്റം; കാമുകൻ കാമുകിയുടെ തലക്ക് വെട്ടി പരുക്കേൽപ്പിച്ച ശേഷം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

കാമുകൻ കാമുകിയുടെ തലക്ക് വെട്ടി പരുക്കേൽപ്പിച്ച ശേഷം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.
കന്യാകുമാരി ജില്ലയിലെ മടിച്ചലിലാണ് സംഭവം. ഇരുവർക്കുമിടയിൽ ഉണ്ടായ വാക്കേറ്റത്തിന് ഒടുവിലാണ് ഇങ്ങനെ സംഭവിച്ചത് . കന്യകുമാരി ജില്ലയിലെ മടിച്ചൽ സ്വദേശി വിജയകുമാറിന്റെ മകളാണ് 23 കാരിയായ ഡാൻ നിഷ. മാർത്താണ്ഡം കല്ലുതോട്ടി സ്വദേശി രഘുപതിയുടെ മകനായ ബർജിൻ ജോഷ്വയ്ക്ക് 23 വയസ്സായിരുന്നു. ഡാൻ നിഷയെ വെട്ടി പരിക്കേൽപ്പിച്ച ബർജിൻ ജോഷ്വ ആത്മഹത്യ ചെയ്യുകയായിരുന്നു .സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ഇരുവരും മാർത്താണ്ഡത്തിന് അടുത്ത് സ്വകാര്യ കോളേജ് വിദ്യാർത്ഥികളായിരുന്നു . ബർജിനുമായി ഡെനിഷ്യ പ്രണയത്തിലായിരുന്നു. രണ്ട് മാസം മുമ്പ് ഡെനിഷ്യ ബന്ധത്തിൽ നിന്ന് പിന്മാറി. ഡെനിഷ്യ സംസാരിക്കാതെവന്നപ്പോൾ ബർജിൻ മനോവിഷമത്തിലായി.നേരത്തെ പല വഴിക്കും ബർജിൻ, ഡെനിഷയോട് സംസാരിക്കാൻ ശ്രമിച്ചിരുന്നു.
പക്ഷേ പരാജയപ്പെട്ടു . സുഹൃത്തുക്കളുടെ സഹായത്തോടെ തമ്മിൽ നേരിട്ട് സംസാരിച്ചു പിരിയാം എന്നും തന്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ് മടക്കിത്തരാമെന്നു പറഞ്ഞ് ബെർജിൻ, യുവതിയെ മാർത്താണ്ഡത്ത് വിളിച്ചുവരുത്തി. മാർത്താണ്ഡത്ത് നിന്ന് ഇരുവരും ബൈക്കിൽ കയറി സമീപത്തുള്ള പഴയ പെപ്സി കമ്പനിയുടെ പുറകിലുള്ള തെങ്ങിൻ പുരയിടത്തിൽ എത്തുകയായിരുന്നു . സംസാരിക്കുന്നതിനിടെ വാക്കേറ്റം ഉണ്ടായി. അതിനിടെ വെർജിൻ കയ്യിൽ സൂക്ഷിച്ചിരുന്ന വെട്ടുകത്തിയെടുത്ത് ഡെനീഷ്യയെ വെട്ടി. പരിക്കേറ്റ ഡെനീഷ്യ നിലവിളിച്ചു . ഇത് കേട്ട് നാട്ടുകാർ ഓടിയെത്തി. അപ്പോൾ വെർജിൻ ബൈക്കുമായി സംഭവസ്ഥലത്തു നിന്നും പോയി കഴിഞ്ഞിരുന്നു . അടുത്തുള്ള റെയിൽവേ ട്രാക്കിന് സമീപം എത്തിയ വെർജിൻ ഇതുവഴി വന്ന ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. നാട്ടുകാർ പെൺകുട്ടിയെ കുഴിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപ്പോയി . ചികിത്സക്ക് ശേഷം പെൺകുട്ടിയെ നാഗർകോവിൽ ആശാരി പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയുണ്ടായി തലയ്ക്ക് സാരമായി പരിക്കുപറ്റിയ ഡെനീഷ്യ ആശുപത്രിയിൽ നിലവിൽ ചികിത്സയിലാണ്. മാർത്താണ്ഡം പൊലീസാണ് അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha
























