മഹാരാഷ്ട്രയില്‍ മുതിര്‍ന്ന പൗരനായി പരിഗണിക്കാനുള്ള പ്രായം 65 ല്‍ നിന്ന് 60 വയസാക്കി, തീരുമാനം അടുത്ത മാര്‍ച്ച് മുതല്‍ പ്രാബല്യത്തില്‍ വരും

മഹാരാഷ്ട്രയില്‍ മുതിര്‍ന്ന പൗരനായി പരിഗണിക്കാനുള്ള പ്രായം 65ല്‍ നിന്നു 60 വയസായി സര്‍ക്കാര്‍ കുറച്ചു. തീരുമാനം അടുത്ത മാര്‍ച്ച് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നു സാമൂഹിക ക്ഷേമ മന്ത്രി രാജ്കുമാര്‍ ബഡോലെ നിയമസഭയില്‍ പ്രഖ്യാപിച്ചു.
പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീല്‍ (കോണ്‍ഗ്രസ്) കൊണ്ടുവന്ന ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടെ പാര്‍ട്ടി വ്യത്യാസം മറന്ന് എല്ലാ അംഗങ്ങളും ഈ ആവശ്യം ഉന്നയിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ 2013ല്‍ തന്നെ മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക നയം രൂപീകരിച്ചിരുന്നു. എന്നാല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനായില്ല.
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സര്‍ക്കാര്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാനുള്ള പ്രായപരിധി 60 ആയി കുറയ്ക്കണമെന്ന് ഒട്ടേറെപ്പേര്‍ ചര്‍ച്ചയ്ക്കിടെ സഭയില്‍ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചു മന്ത്രി ബഡോലെ ഉടന്‍ തീരുമാനവും പ്രഖ്യാപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























