കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്നു വീണ നാലു വയസ്സുകാരി അദ്ഭുതകരമായി രക്ഷപെട്ടു

മഹാരാഷ്ട്രയില്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍നിന്നു വീണ നാലു വയസ്സുകാരി അദ്ഭുതകരമായി രക്ഷപെട്ടു. മഹാരാഷ്ട്രയിലെ പല്‍ഗര്‍ ജില്ലയിലെ വിരാറില്‍ ജൂണ്‍ 8ന് രാത്രിയോടെയായിരുന്നു സംഭവം. ജീവ്ദാനി ദര്‍ശന്‍ എന്ന കെട്ടിടത്തിലാണ് അപകടം ഉണ്ടായത്.
ഒന്നാം നിലയില്‍ ഇരുന്നിരുന്ന ആളുടെ മടിയിലേക്കാണ് നാലാം നിലയില്‍നിന്ന് ദേവാഷി സഹാനി എന്ന കുട്ടി വീണത്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്നു. രാത്രി 9 മണിയോടെ അപ്പാര്‍ട്മമെന്റിനു പുറത്തിറങ്ങിയ കുട്ടി ബാല്‍ക്കണിയില്‍നിന്ന് അബദ്ധത്തില്‍ താഴെ വീണു.
28കാരനായ ശിവ്കുമാര്‍ ജെയ്‌സ്വാളിന്റെ മടിയിലേക്കാണ് കുട്ടി വീണത്. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. തലയിലെ മുറിവില്‍ എട്ടു സ്റ്റിച്ചുകള്‍ ഉണ്ട്. ബാല്‍ക്കണിയിലുള്ള നിര്‍മാണവസ്തുക്കളില്‍ തട്ടിയാണ് കുട്ടി താഴെ വീണത്. ജെയ്‌സ്വാളിനും നേരിയ പരുക്കു പറ്റി.
https://www.facebook.com/Malayalivartha
























