പാക്കിസ്ഥാന്‍ വ്യോമപാതയിലേക്ക് വഴിതിരിച്ചുവിട്ട ഇന്‍ഡിഗോ വിമാനം സുരക്ഷിതമായി ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്ക് മടങ്ങിയെത്തി

പാക്കിസ്ഥാന്‍ വ്യോമപാതയിലേക്ക് വഴിതിരിച്ചുവിട്ട ഇന്‍ഡിഗോ വിമാനം സുരക്ഷിതമായി ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്ക് മടങ്ങിയെത്തി.മോശം കാലാവസ്ഥയെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ വ്യോമപാതയിലേക്ക് ഇന്‍ഡിഗോ വിമാനം വഴിതിരിച്ചുവിട്ടത്. അമൃത്‌സറില്‍ നിന്നും അഹമ്മദാബാദിലേക്ക് പോയ ഇന്‍ഡിഗോ വിമാനമാണ് പാക്ക് വ്യോമപാതയിലേക്ക് കടന്നത്. പാക്കിസ്ഥാനിലെ ഗുജ്രന്‍വാലയില്‍ എത്തിയ വിമാനം സുരക്ഷിതമായി ഇന്ത്യന്‍ വ്യോമാതിര്‍ത്തിയിലേക്ക് മടങ്ങിയെത്തി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
ഇന്‍ഡിഗോ വിമാനം 6E645 ആണ് വഴിതിരിച്ചുവിട്ടത്. പാക്കിസ്ഥാന്‍ എയര്‍ട്രാഫിക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടാണ് വിമാനം നിയന്ത്രിച്ചത്. ഫ്‌ലൈറ്റ് റഡാര്‍ അനുസരിച്ച്, 454 ഗ്രൗണ്ട് വേഗതയിലുള്ള ഇന്ത്യന്‍ വിമാനം ശനിയാഴ്ച വൈകിട്ട് 7.30ന് ലാഹോറിന് വടക്ക് പ്രവേശിച്ച് രാത്രി 8.01ന് ഇന്ത്യയിലേക്ക് മടങ്ങിയെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ അസ്വഭാവികതയില്ലെന്നും മോശം കാലാവസ്ഥയില്‍ ഇത്തരം കാര്യങ്ങള്‍ രാജ്യാന്തരനിയമമനുസരിച്ച് അനുവദനീയമാണെന്നുമുള്ള പാക്കിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പ്രതികരണവും റിപ്പോര്‍ട്ടിലുണ്ട്.
https://www.facebook.com/Malayalivartha
























