ഹെറാള്‍ഡ് കേസ്: കേന്ദ്രത്തിനെ വെട്ടിലാക്കാന്‍ രാഹുലും സോണിയയും; ജാമ്യത്തിന് പോകാതെ ജയിലില്‍ പോകാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം

ബിജെപി ഉയര്‍ത്തുന്ന നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ജയിലിലേക്ക് തന്നെ. സ്വകാര്യ കേസ് ആണെങ്കിലും കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കാനാണ് നീക്കം. സ്വകാര്യ കേസ് ആയതിനാല്‍ ജയിലില്‍ പോയാലും രാഷ്ട്രീയ ലാഭം ഉണ്ടാകില്ലെന്നാണ് ഇവരുടെ വാദം. ജാമ്യത്തിന് പോകാതെ തങ്ങളുടെ നിരപാരാധിത്വം ജയിലില്‍ പോകാന്‍ തയ്യാറായി തെളിയിക്കാനുള്ള നീക്കമാണ് ഇരുവരും നടത്തുന്നതെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി വക്താക്കള്‍ പറഞ്ഞു. ഇതിനൊപ്പം തന്നെ പാര്‍ട്ടിയുടെ കരുത്ത് പ്രകടമാക്കി പാട്യാല കോടതിയില്‍ യുവാക്കളുടെ ഒരു വലിയപടയെ തന്നെ നിരത്താനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. സോണിയയും രാഹുലും ശനിയാഴ്ച വിചാരണ കോടതിയില്‍ ഹാജരാകും. സ്വകാര്യ കേസില്‍ കേന്ദ്ര സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നാണ് ബിജെപിയുടെ നിലപാട്.
വിഷയം പാര്‍ലമെന്റില്‍ ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. രാഷ്ട്രീയ പകപോക്കലാണ് ബിജെപി നടത്തുന്നതെന്നായിരുന്നു ആരോപണം. നേരത്തേ കേസ് റദ്ദാക്കാനുള്ള അഭ്യര്‍ത്ഥന ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം ഗൂഡാലോചന ആണെന്ന് ആരോപിച്ചു കൊണ്ട് കോണ്‍ഗ്രസ് രംഗത്ത് വന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























