ജമ്മു കാഷ്മീരിലെ കുപ്വാരയില്‍ സ്‌ഫോടനശ്രമം തകര്‍ത്ത് ബിഎസ്എഫ്....കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു

ജമ്മു കാഷ്മീരിലെ കുപ്വാരയില്‍ സ്‌ഫോടനശ്രമം തകര്‍ത്ത് ബിഎസ്എഫ്. സൈനിക വാഹനവ്യൂഹം കടന്നുപോകേണ്ട റോഡില്‍ നിന്ന് ഐഇഡി ബോംബുകളാണ് കണ്ടെടുത്തത്. ഹന്ദ്വാര-നൗഗാവ് സംസ്ഥാന പാതയിലെ ഭട്ട്പുരയില്‍ റോഡിന് സമീപമുള്ള കലുങ്കിലാണ് ഐഇഡി ബോംബുകള്‍ സ്ഥാപിച്ചിരുന്നത്.
കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഇതിനിടെ, പഞ്ചാബിലെ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം പാക് ഡ്രോണ്‍ ബിഎസ്എഫ് വെടിവച്ചിട്ടു. അമൃത്സറിലെ ഷൈദ്പുര്‍ കലാന്‍ ഗ്രാമത്തിലാണ് സംഭവം.
"
https://www.facebook.com/Malayalivartha
























