സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള നികുതി വിഹിതം അനുവദിച്ചു... കേരളത്തിന് 2,277 കോടി രൂപ ലഭിക്കും

സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാം ഗഡുവായി കേന്ദ്ര സര്‍ക്കാര്‍ 1.18 ലക്ഷം കോടി രൂപ അനുവദിച്ചു. സാധാരണ പ്രതിമാസ വിഹിതം 59,140 കോടി രൂപയാണ്. അതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ജൂണില്‍ നല്‍കേണ്ട വിഹിതത്തിനൊപ്പം അടുത്ത തവണത്തെ വിഹിതം കൂടി മുന്‍കൂറായി നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. കേരളത്തിന് 2,277 കോടി രൂപ ലഭിക്കും. സംസ്ഥാനങ്ങളുടെ വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍ഗണനാ പദ്ധതികള്‍ക്കും ഈ പണം വിനിയോഗപ്പെടുത്താമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
മറ്റു സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം ഇങ്ങനെ:
ആന്ധ്രാപ്രദേശിന് 4,787 കോടി രൂപ, അരുണാചല്‍ പ്രദേശിന് 2,078 കോടി രൂപ, അസമിന് 3,700 കോടി രൂപ, ബിഹാറിന് 11,897 കോടി രൂപ, ഛത്തീസ്ഗഡിന് 4,030 കോടി രൂപ, ഗോവയ്ക്ക് 457 കോടി രൂപ, ഗുജറാത്തിന് 4,114 കോടി രൂപ, ഹരിയാനയ്ക്ക് 1,293 കോടി രൂപ, ഹിമാചല്‍ പ്രദേശിന് 982 കോടി രൂപ, ജാര്‍ഖണ്ഡിന് 3,912 കോടി രൂപ, കര്‍ണാടകയ്ക്ക് 4,314 കോടി രൂപ, മധ്യപ്രദേശിന് 9,285 കോടി രൂപ, മഹാരാഷ്ട്രയ്ക്ക് 7,472 കോടി രൂപ, മണിപ്പുരിന് 847 കോടി രൂപ, മേഘാലയയ്ക്ക് 907 കോടി രൂപ, മിസോറാമിന് 591 കോടി രൂപ, നാഗാലാന്‍ഡിന് 673 കോടി രൂപ, ഒഡീഷയ്ക്ക് 5,356 കോടി രൂപ, പഞ്ചാബിന് 2,137 കോടി രൂപ, രാജസ്ഥാന് 7,128 കോടി രൂപ, സിക്കിമിന് 459 കോടി രൂപ, തമിഴ്‌നാടിന് 4,825 കോടി രൂപ, തെലങ്കാനയ്ക്ക് 2,486 കോടി രൂപ, ത്രിപുരയ്ക്ക് 837 കോടി രൂപ, ഉത്തര്‍പ്രദേശിന് 21,218 കോടി രൂപ, ഉത്തരാഖണ്ഡിന് 1,322 കോടി രൂപ, ബംഗാളിന് 8,898 കോടി രൂപ.
https://www.facebook.com/Malayalivartha
























