ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കടല്‍ പ്രക്ഷുബ്ധം.... മുംബൈയില്‍ കടലില്‍ നാല് ആണ്‍കുട്ടികളെ കാണാതായി, നാവികസേനയും തീരസംരക്ഷണ സേനയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കടല്‍ പ്രക്ഷുബ്ധമായിരിക്കേ, മുംബൈയില്‍ കടലില്‍ നാല് ആണ്‍കുട്ടികളെ കാണാതായി. ഇവരുടെ സുഹൃത്തിനെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു. നാവികസേനയും തീരസംരക്ഷണ സേനയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
മുംബൈയിലെ ജുഹു ബീച്ചിലാണ് സംഭവം. 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് കടലില്‍ കാണാതായത്. കടല്‍ത്തീരത്ത് നിന്ന് അരകിലോമീറ്റര്‍ അകലെ വച്ചാണ് കുട്ടികള്‍ മുങ്ങിപ്പോയത്. ഇവരെ രക്ഷിക്കുന്നതിനുള്ള രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.അതിനിടെ ഇവരുടെ സുഹൃത്തിനെ മത്സ്യത്തൊഴിലാളികള്‍ രക്ഷിച്ചു.
ബിപോര്‍ജോയ് ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കടല്‍ പ്രക്ഷുബ്ധമാണ്. ഇത് തിരച്ചിലിനെ ബാധിക്കുന്നതായും റിപ്പോര്‍ട്ടുകള്‍. കുട്ടികള്‍ വെള്ളത്തില്‍ ഇറങ്ങിയതാണോ, ഉയര്‍ന്ന തിരമാലയില്‍ അകപ്പെട്ടതാണോ എന്നകാര്യം വ്യക്തമല്ല. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് ഇന്നലെ ഒന്‍പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച അഞ്ച് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, ജില്ലകളിലാണ് ഇന്നലെ ശക്തമായ മഴ മുന്നറിയിപ്പുണ്ടായിരുന്നത്. ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
15 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നും പ്രവചനമുണ്ട്. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാല്‍ കേരള- കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് .
"
https://www.facebook.com/Malayalivartha
























